ഹൈദരാബാദ്: മൃതദേഹം ശ്മശാനത്തിലേക്ക് ചുമന്നുകൊണ്ടുപോകവെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേര് മരിച്ചു. ആന്ധ്രാപ്രദേശിലെ കുപ്പത്താണ് സംഭവം. ചിറ്റൂര്‍ ജില്ലയിലെ തമ്പിഗാനിപള്ളി ഗ്രാമത്തിലെ 65 വയസ്സുള്ള റാണി എന്ന വയോധികയുടെ അന്തിമ ചടങ്ങുകള്‍ക്കായി മൃതദേഹം കുടുംബാംഗങ്ങളും ബന്ധുക്കളും ചേര്‍ന്ന് ശ്മശാനഭൂമിയിലേക്ക് ചുമന്നുകൊണ്ടുപോകവെയാണ് ദുരന്തമുണ്ടായത്. റാണിയുടെ മൃതദേഹം ചുമന്ന നാല് പേര് താഴ്ന്ന ഹൈ ടെന്‍ഷന്‍ ഇലക്ട്രിക് കേബിളില്‍ ചവിട്ടുകയും അവര്‍ക്ക് ഷോക്ക് ഏല്ക്കുകയും ചെയ്തു. മുനേപ്പ, തിരുപ്പതി, രവീന്ദ്രന് എന്നിവരാണ് മരണമടഞ്ഞത്.