ലഖ്നൗ: ലൈംഗിക പീഡന ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന് മുന്‍ മേധാവിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങിന്റെ റാലിയില്‍ ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടയടി. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ബിജെപി നടത്തിയ റാലിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സെല്‍ഫി എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ എത്തിയത്. പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിയുകയും കസേരകള്‍ എടുത്ത് അടിക്കുകയും ചെയ്തു. അതേസമയം ബിജെപി എംപി ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിന്റെ കാരവന് അനുയായികള്‍ ആക്രമിച്ചു.