ദില്ലി: ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരെ വീഡിയോയിലൂടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഗുസ്തി താരം സാക്ഷി മാലിക്. പ്രായപൂര്‍ത്തിയാകാത്ത വനിതാ ഗുസ്തി താരത്തിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും ഇതേത്തുടര്‍ന്നാണ് പരാതിക്കാരി മൊഴി മാറ്റാന്‍ നിര്‍ബന്ധിതയായതെന്നും അവര്‍ പറഞ്ഞു. ഞങ്ങളുടെ സമരം രാഷ്ട്രീയ പ്രേരിതമല്ലെന്നും കോണ്‍ഗ്രസിനും അതില്‍ പങ്കില്ലെന്നും ഗുസ്തി താരം സാക്ഷി മാലിക് പറഞ്ഞു.
ഞങ്ങള്‍ക്കെതിരെ കിംവദന്തികള്‍ പരക്കുന്നുവെന്ന് സാക്ഷി മാലിക്കും ഭര്‍ത്താവ് സത്യവ്രത് കാഡിയനും വീഡിയോയില്‍ പറഞ്ഞു. കഴിഞ്ഞ 12 വര്‍ഷമായി വനിതാ ഗുസ്തി താരങ്ങള്‍ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ഗുസ്തിയുമായി ബന്ധപ്പെട്ട 90 ശതമാനം ആളുകള്‍ക്കും അറിയാമെന്ന് പറഞ്ഞു. പലരും ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ ആഗ്രഹിച്ചു, പക്ഷേ ഞങ്ങളുടെ ഗുസ്തി കമ്മിറ്റിയില്‍ ഒരുമയുടെ അഭാവം ഉണ്ടായിരുന്നു. ആരെങ്കിലും ശബ്ദം ഉയര്‍ത്താന്‍ ശ്രമിച്ചാല്‍ പോലും, അത് ബ്രിജ് ഭൂഷണ് അറിയും.അതോടെ അവരുടെ കരിയര്‍ പ്രതിസന്ധിയിലാകുമെന്ന് സാക്ഷി മാലിക് പറഞ്ഞു.