തിരുവനന്തപുരം: മോന്സന് മാവുങ്കലിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേസിലെ പ്രതികളിലൊരാളായ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ ഇടനിലക്കാരന് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് പരാതിക്കാര്‍ രംഗത്തെത്തി. കൊച്ചി വൈറ്റിലയിലെ ഹോട്ടലില്‍ സുധാകരന്റെ അടുപ്പക്കാരന് എബിന് എബ്രഹാം ചര്‍ച്ച നടത്തിയതിന്റെ ദൃശ്യങ്ങള്‍ പരാതിക്കാര്‍ പുറത്തു വിട്ടു. സുധാകന്റെ പേര് പറയാതിരിക്കാന്‍ കരാര്‍ ജോലി വാദ്ഗാനം ചെയ്തുവെന്ന് പരാതിക്കാരില്‍ ഒരാളായ ഷെമീര്‍ ആരോപിച്ചു.
അതേസമയം കേസില്‍ കെ സുധാകരന് എംപിയുടെ അറസ്റ്റ് ഹൈക്കോടതി തല്‍ക്കാലത്തേക്ക് തടഞ്ഞിട്ടുണ്ട്. സുധാകരന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ചായിരുന്നു കോടതിയുടെ നടപടി. മോന്സന് മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പുക്കേസില്‍ പ്രതിയാക്കിയതോടെയാണ് സുധാകരന് നിയമവഴി തേടിയത്.