വാട്‌സ്ആപ്പില്‍ ഇനി ഒരേസമയം ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കാം. അതായത്, നിങ്ങളുടെ വാട്‌സ്ആപ്പില്‍ ഒരേസമയം ഒന്നിലധികം നമ്പറുകളില്‍ അക്കൗണ്ടുകളുണ്ടാക്കാം. ആവശ്യത്തിനനുസരിച്ച് മാറി മാറി ഉപയോഗിക്കുകയും ചെയ്യാം. നേരത്തെ ഒരു അക്കൗണ്ട് നാല് ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന കംപാനിയന്‍ മോഡ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു.
പ്രമുഖ വാട്‌സ്ആപ്പ് ട്രാക്കറായ WABetaInfo ആണ് വാട്‌സ്ആപ്പ് ബിസിനസ് ബീറ്റ ആന്‍ഡ്രോയ്ഡ് 2.23.13.5 പതിപ്പില്‍ ഏറ്റവും പുതിയ മള്‍ട്ടി-അക്കൗണ്ട് ഫീച്ചര്‍ എത്തിയതായി കണ്ടെത്തിയത്. അതിന്റെ സ്‌ക്രീന്‍ഷോട്ടും അവര്‍ പങ്കുവെച്ചിട്ടുണ്ട്. നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്ന വാട്‌സ്ആപ്പില്‍ ഒന്നിലേറെ അക്കൗണ്ടുകള്‍ തുറക്കാന്‍ ഈ ഫീച്ചര്‍ അനുവദിക്കും. ആപ്പിന്റെ റെഗുലര്‍ പതിപ്പിലും ഈ ഫീച്ചര്‍ വൈകാതെ എത്തുമെന്ന സൂചനകളുണ്ട്.