ന്യൂഡല്‍ഹി> ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്‍സ്ഡ് 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഹൈദരാബാദില്‍നിന്നുള്ള വാവിലാല ചിദ് വിലാസ് റെഡ്ഡിയ്ക്കാണ് ഇത്തവണ ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ ഒന്നാം റാങ്ക്.
ഐഐടി ഹൈദരാബാദ് സോണില്‍ നിന്നാണ് ചിദ് വിലാസ് റെഡ്ഡി പരീക്ഷ എഴുതിയത്. 360ല്‍ 341 മാര്‍ക്കാണ് ചിദ് വിലാസ് റെഡ്ഡിക്ക് ലഭിച്ചത്.ഗുവാഹത്തി ഐഐടിയാണ് ഫലം പ്രഖ്യാപിച്ചത്. ജനനത്തീയതി, രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ നല്‍കി സ്‌കോര്‍ അറിയാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
പെണ്‍കുട്ടികളില്‍ ഇതേ സോണില്‍ നിന്നുള്ള നയകാന്തി നാഗ ഭവ്യ ശ്രീയാണ് ഒന്നാം സ്ഥാനത്തുള്ളത്. 56ാം റാങ്ക് ആണ് നയകാന്തി നേടിയത്. 298 മാര്‍ക്ക് നേടിയാണ് അഭിമാന നേട്ടം കൈവരിച്ചത്.
ജൂണ്‍ നാലിനാണ് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ നടത്തിയത്. 1,89,744 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1,80, 372 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി.വിശദവിവരങ്ങള്‍ josaa.nic.in എന്ന സൈറ്റില്‍നിന്ന് അറിയാനാകും.