• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മോദിയുടെ യുഎസ് സന്ദർശനം 21 മുതൽ 24 വരെ; യുഎന്നിൽ യോഗാദിനാചരണം നയിക്കും

by Web Desk 04 - News Kerala 24
June 19, 2023 : 4:16 pm
0
A A
0
മോദിയുടെ യുഎസ് സന്ദർശനം 21 മുതൽ 24 വരെ; യുഎന്നിൽ യോഗാദിനാചരണം നയിക്കും

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക യുഎസ് സന്ദർശനം ജൂൺ 21 മുതൽ 24 വരെ. ജൂൺ 20ന് ന്യൂയോർക്കിലെത്തുന്ന മോദിയെ ആൻഡ്രൂസ് വ്യോമതാവളത്തിൽ ഇന്ത്യൻ അമേരിക്കൻ വംശജരുടെ സംഘം സ്വീകരിക്കും. ജൂൺ 21ന് യുഎൻ ആസ്ഥാനത്തു നടക്കുന്ന രാജ്യാന്തര യോഗാ ദിനാചരണം നയിക്കുന്നത് മോദിയാണ്. അന്നു വൈകുന്നേരം അദ്ദേഹം വാഷിങ്ടൻ ഡിസിയിലേക്ക് യാത്ര ചെയ്യും.

ജൂൺ 22ന് മോദിക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും വൈറ്റ് ഹൗസിൽ ഔദ്യോഗിക അത്താഴവിരുന്ന് നൽകും. അന്നുതന്നെയായിരുന്നു യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ മോദി രണ്ടാംവട്ടവും അഭിസംബോധന ചെയ്യുക. 2016ൽ ഒബാമ ഭരണകൂടത്തിന്റെ സമയത്തും മോദി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തിരുന്നു.

ജൂൺ 23ന് വാഷിങ്ടൻ ഡിസിയിലെ റൊണാൾഡ് റീഗൻ ബിൽഡിങ് ആൻഡ് ഇന്റർനാഷനൽ ട്രേഡ് സെന്ററിൽ ക്ഷണിക്കപ്പെട്ട ഇന്ത്യൻ പ്രതിനിധികളുടെ യോഗത്തെ മോദി അഭിസംബോധന ചെയ്യും. ഇന്ത്യയുടെ വളർച്ചയിൽ വിദേശത്തെ ഇന്ത്യക്കാർക്കുള്ള പങ്ക് എന്നതാണ് പരിപാടിയുടെ അജൻഡ. പ്രാദേശിക സമയം രാത്രി ഏഴു മുതൽ ഒൻപതു വരെയാണ് മോദിയുടെ പരിപാടി. ആയിരത്തോളം പേര്‍ക്കാണ് ക്ഷണം. യുഎസ് ഇന്ത്യൻ കമ്യൂണിറ്റി ഫൗണ്ടേഷൻ നടത്തുന്ന പരിപാടിയിൽ രാജ്യാന്തര ഗായിക മേരി മിൽബെന്റെ പ്രകടനവും ഉണ്ടാകും. ജൂൺ 21ന് യുഎൻ ആസ്ഥാനത്ത് നടത്തുന്ന രാജ്യാന്തര യോഗാ ദിനാചരണത്തിലും മോദിക്കൊപ്പം മിൽബെൻ പങ്കെടുക്കും.

23ന് ഉച്ചഭക്ഷണത്തിന് വൈസ് പ്രസി‍ഡന്റ് കമല ഹാരിസ് ആണ് ആഥിതേയത്വം വഹിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പങ്കെടുക്കും. 2014ൽ ഇന്ത്യൻ പ്രധാനമന്ത്രിയായി ആദ്യം അധികാരത്തിലെത്തിയതുമുതൽ ഇതുവരെ ആറു തവണ മോദി യുഎസ് സന്ദർശിച്ചിട്ടുണ്ട്. പ്രസിഡന്റുമാരായ ബറാക് ഒബാമ, ഡോണൾഡ് ട്രംപ്, ജോ ബൈഡൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസിൽനിന്നു യാത്രതിരിക്കുന്ന മോദി ഈജിപ്തിലെത്തി പ്രസിഡന്റ് അബ്ദെൽ ഫത്തേ എൽ–സിസിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ഈജിപ്ത് സന്ദർശനമാണിത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിലക്കിയിട്ടും പ്രണയം തുടർന്നു; മകളേയും കാമുകനേയും കൊന്ന്, ശരീരത്തില്‍ കല്ലുകെട്ടി മുതലകൾക്കിട്ട് കൊടുത്തു

Next Post

കെ.എം. ഷാജിക്കെതിരായ ഇ.ഡി കേസ് ഹൈകോടതി റദ്ദാക്കി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കെ.എം. ഷാജിക്കെതിരായ ഇ.ഡി കേസ് ഹൈകോടതി റദ്ദാക്കി

കെ.എം. ഷാജിക്കെതിരായ ഇ.ഡി കേസ് ഹൈകോടതി റദ്ദാക്കി

രശ്മിക മന്ദാനയെ പറ്റിച്ച് മാനേജര്‍ തട്ടിയത് 80 ലക്ഷം; നടി പ്രശ്നം കൈകാര്യം ചെയ്തത് ഇങ്ങനെ.!

രശ്മിക മന്ദാനയെ പറ്റിച്ച് മാനേജര്‍ തട്ടിയത് 80 ലക്ഷം; നടി പ്രശ്നം കൈകാര്യം ചെയ്തത് ഇങ്ങനെ.!

വ്യാജ ഡിഗ്രി വിവാദം: നിഖിൽ 3 വർഷവും പഠിച്ചു, പരീക്ഷയുമെഴുതിയെന്ന് കേരള സർവകലാശാല വിസി

വ്യാജ ഡിഗ്രി വിവാദം: നിഖിൽ 3 വർഷവും പഠിച്ചു, പരീക്ഷയുമെഴുതിയെന്ന് കേരള സർവകലാശാല വിസി

ദുർമന്ത്രവാദം നടത്തിയെന്നാരോപണം; ദളിത് ദമ്പതികളെ മരത്തിൽ കെട്ടിത്തൂക്കിയിട്ട് മർദ്ദിച്ചു

ദുർമന്ത്രവാദം നടത്തിയെന്നാരോപണം; ദളിത് ദമ്പതികളെ മരത്തിൽ കെട്ടിത്തൂക്കിയിട്ട് മർദ്ദിച്ചു

പൊലീസ് സിപിഎമ്മിന്‍റെ ശിങ്കിടികളായി മാറി,കൊടുംകുറ്റവാളികളെ സംരക്ഷിക്കുന്നു,രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നു

പൊലീസ് സിപിഎമ്മിന്‍റെ ശിങ്കിടികളായി മാറി,കൊടുംകുറ്റവാളികളെ സംരക്ഷിക്കുന്നു,രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In