തിരുവനന്തപുരം: പ്രവാസികൾക്ക് തിരിച്ചടിയായി എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനം .യാത്രക്കാർക്ക് നൽകുന്ന സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തലാക്കി .ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണവും ബുക്ക് ചെയ്യാം. വിമാനത്തിൽ നിന്നും പണം നൽകിയും ഭക്ഷണം വാങ്ങാം .ബജറ്റ് എയർ ലൈൻസ് എന്ന സങ്കൽപ്പത്തിലാണ് സൗജന്യ സ്നാക്സ് ബോക്സ് നൽകിയിരുന്നത്. ക്രൂ അംഗങ്ങൾക്കുള്ള ഹോട്ടലിലെ പ്രത്യേക മുറി താമസവും നിർത്തിയിരുന്നു. രണ്ട് പേർക്ക് ഒരു മുറിയെടുക്കണമെന്നായിരുന്നു നിർദ്ദേശം. ദില്ലി ലേബർ കോടതി ഈ തീരുമാനം സ്റ്റേ ചെയ്തിരുന്നു സ്വകാര്യ വത്കരണ ശേഷം വരുമാന വർദ്ധന ലക്ഷമിട്ടാണ് എയര്‍ ഇന്ത്യയുടെ തീരുമാനം.
ക്രെഡിറ്റ് കാര്‍ഡ് വഴി വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ വിമാനത്താവളത്തിലെത്തുമ്പോൾ ക്രെഡിറ്റ് കാര്‍ഡ് കയ്യില്‍ കരുതണമെന്ന് എയര്‍ ഇന്ത്യ, കാര്‍ഡ് ഇല്ലെങ്കില്‍ കാര്‍ഡിൻറെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കയ്യില്‍ കരുതണം. മറ്റൊരാളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ടിക്കറ്റ് എടത്തതെങ്കില്‍ ആ വ്യക്തിയുടെ അനുമതിപത്രം കൈവശം കരുതണം. ഒപ്പം കാര്‍ഡിന്‍റെ പകര്‍പ്പും കൈവശം സൂക്ഷിക്കണം. ക്രെഡിറ്റ് കാര്‍ജ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയുന്നതിന്‍റെ ഭാഗമായാണ് നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ വീണ്ടും കര്‍ശനമാക്കുന്നത്.