• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

‘ശ്വാസോച്ഛ്വാസം നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍…’; പ്രതീക്ഷ കൈവിടാതെ ടൈറ്റനിലെ മുന്‍ സഞ്ചാരി

by Web Desk 06 - News Kerala 24
June 22, 2023 : 11:57 am
0
A A
0
‘ശ്വാസോച്ഛ്വാസം നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍…’; പ്രതീക്ഷ കൈവിടാതെ ടൈറ്റനിലെ മുന്‍ സഞ്ചാരി

ടൊറൊന്‍റോ: കാണാതായ അന്തര്‍വാഹിനിയിലുള്ളവരുടെ അതിജീവനം അവര്‍ എത്ര സമാധാനത്തോടെ നിലവിലെ സാഹചര്യത്തെ അഭിമുഖീകരിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ടൈറ്റനില്‍ രണ്ട് തവണ ആഴക്കടലിലേക്ക് സഞ്ചരിച്ചിട്ടുള്ള സഞ്ചാരി ഒയിസിന്‍ ഫാനിംഗ്. ജീവന്‍ അപകടത്തിലാണെന്ന ആശങ്കയില്‍  സഞ്ചാരികളുടെ ശ്വാസോച്ഛ്വാസത്തിന്‍റെ വേഗത അധികമായാല്‍ അതിജീവനത്തെ അത് സാരമായി ബാധിക്കുമെന്ന് നിരവധി തവണ സമുദ്രാന്തര്‍ സഞ്ചാരം നടത്തിയിട്ടുള്ള ഒയിസിന്‍ അന്തര്‍ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. 96 മണിക്കൂറുകള്‍ അതായത് 4 ദിവസമാണ് ടൈറ്റന് ഇതിനുള്ളിലെ സഞ്ചാരികളെ സുരക്ഷിതമായി കൈകാര്യം ചെയ്യാനാവുക.

ഞായറാഴ്ചയാണ് ടൈറ്റന്‍ സമുദ്രാന്തര്‍ ഭാഗത്തേക്കുള്ള പര്യടനം ആരംഭിച്ചത്. അതിനാല്‍ തന്നെയാണ് ടൈറ്റന് വേണ്ടിയുള്ള തെരച്ചിലില്‍ അതി നൂതന സാങ്കേതിക വിദ്യകളുടെ സഹായം തേടിയിരിക്കുന്നതും രാപ്പകല്‍ ഇല്ലാതെ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുന്നതും. ടൈറ്റന് അന്തര്‍ ഭാഗത്ത് കാര്‍ബണ്‍ ഡയോക്സൈഡ് ആഗിരണം ചെയ്യാന്‍ സാധിക്കുന്ന പദാര്‍ത്ഥങ്ങളാലാണ് നിര്‍മ്മിതമായിട്ടുള്ളത്. സഞ്ചാരികള്‍ക്ക് ഓക്സിജന്‍ പരമാവധി സൂക്ഷിച്ച് ഉപയോഗിക്കേണ്ട മാര്‍ഗങ്ങള്‍ വിശദമാക്കി നല്‍കിയ ശേഷമാണ് യാത്ര തുടങ്ങുക. ആഴക്കടലില്‍ തനിക്കൊപ്പം സഞ്ചരിച്ച രണ്ട് പേര്‍ ഇത്തവണ കാണാതായ ടൈറ്റനൊപ്പമുണ്ട്. ഏറ്റവും കുറഞ്ഞ പക്ഷം ഇവരെങ്കിലും ശ്വാസോച്ഛ്വാസം നിയന്ത്രിക്കുന്നുണ്ടാവുമെന്നാണ് ഒയിസിന്‍ വിലയിരുത്തുന്നുണ്ട്.

ഓഷ്യന്‍ഗേറ്റ് സിഇഐ സ്റ്റോക്ടണ്‍ റഷും സമുദ്രാന്തര്‍ ഗവേഷകനായ പോള്‍ ഹെന്‍റി നാഗ്രലോട്ടും ഇത്തരം കാര്യങ്ങളില്‍ വിദഗ്ധരാണെന്നും ഒയിസിന്‍ ഫ്രഞ്ച് നേവിയോട് വിശദമാക്കിയിട്ടുണ്ട്. സഞ്ചാരികള്‍ക്ക് രക്ഷാ സംവിധാനങ്ങള്‍ എത്താന്‍ സമയം എടുക്കുമെന്ന കാര്യത്തേക്കുറിച്ച് വ്യക്തതയുണ്ടാവുമെന്നും ഒയിസിന്‍ വിശദമാക്കുന്നു. സമുദ്രാന്തര്‍ ഭാഗത്തെ പര്യടനത്തിലെ അപകട സാധ്യതകളേക്കുറിച്ചും സഞ്ചാരികള്‍ക്ക് വ്യക്തമായ ധാരണകള്‍ നല്‍കിയ ശേഷം മാത്രമാണ് ഡൈവ് ആരംഭിക്കാറെന്നും ഒയിസിന്‍ പറയുന്നു. അയര്‍ലാന്‍ഡ് സ്വദേശിയായ ഒയിസിന്‍ ഫാനിംഗ് സാന്‍ ലിയോണ്‍ എനര്‍ജി എന്ന ഓയില്‍, ഗ്യാസ് കമ്പനിയുടെ സിഇഒയാണ്. കഥകളിലൂടെ കേട്ടറിഞ്ഞ ടൈറ്റാനികിനെ അടുത്ത് കാണുകയെന്നതാണ് അപകട സാധ്യതകളെ വകവയ്ക്കാതെ സമുദ്രാന്തര്‍ ഭാഗത്തെ പര്യടനത്തിന് ആളുകളെ പ്രേരിപ്പിക്കുന്നതെന്നും ഒയിസിന്‍ തുറന്നുപറയുന്നു.

രക്ഷാദൌത്യം വിജയകരമാവുമെന്ന പ്രതീക്ഷയും ഒയിസിന്‍ പങ്കുവയ്ക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുങ്ങിപ്പോയ ടൈറ്റാനിക് കപ്പല്‍ സന്ദര്‍ശിക്കാനായി യാത്ര പുറപ്പെട്ട് കടലില്‍ കാണാതായ അന്തര്‍വാഹിനിക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടെ കടലിനടിയില്‍ നിന്ന് ശബ്ദ തരംഗങ്ങള്‍ കണ്ടെത്തിയതായി അമേരിക്കയുടെ കോസ്റ്റ് ഗാര്‍ഡ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദളിതർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയ കരൂരിലെ ക്ഷേത്രം തുറന്ന്, ഒരുമിച്ച് പ്രാര്‍ത്ഥിച്ച് വിവിധ വിഭാഗങ്ങള്‍

Next Post

വിദ്യയെ ഒളിപ്പിച്ചതാര്? കേരളത്തിൽ നടക്കുന്നത് ഭ്രാന്തൻ ഭരണം; രൂക്ഷവിമർശനവുമായി കെ മുരളീധരൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വിദ്യയെ ഒളിപ്പിച്ചതാര്? കേരളത്തിൽ നടക്കുന്നത് ഭ്രാന്തൻ ഭരണം; രൂക്ഷവിമർശനവുമായി കെ മുരളീധരൻ

വിദ്യയെ ഒളിപ്പിച്ചതാര്? കേരളത്തിൽ നടക്കുന്നത് ഭ്രാന്തൻ ഭരണം; രൂക്ഷവിമർശനവുമായി കെ മുരളീധരൻ

സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ്ണം; 44,000 ത്തിന് താഴെ

പ്രമേഹമുള്ളവരില്‍ വണ്ണം കൂടുതലായാല്‍; അറിഞ്ഞിരിക്കേണ്ട ചിലത്…

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ദിവസവും കുടിക്കാം ഈ പാനീയം...

വരുമാനത്തിനനുസരിച്ച് നികുതിയൊടുക്കുന്നില്ല: യു ട്യൂബർമാരുടെ വീടുകളിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ്

വരുമാനത്തിനനുസരിച്ച് നികുതിയൊടുക്കുന്നില്ല: യു ട്യൂബർമാരുടെ വീടുകളിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ്

സിനിമക്കാരുടെ രാഷ്ട്രീയപ്രവേശം തമിഴ്നാടിന്റെ ശാപം; വിജയ്ക്കെതിരെ ഒളിയമ്പുമായി വിസികെ നേതാവ് തിരുമാവളവൻ എംപി

സിനിമക്കാരുടെ രാഷ്ട്രീയപ്രവേശം തമിഴ്നാടിന്റെ ശാപം; വിജയ്ക്കെതിരെ ഒളിയമ്പുമായി വിസികെ നേതാവ് തിരുമാവളവൻ എംപി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In