തൃശൂർ> 2020––21 സാമ്പത്തിക വർഷം കെഎസ്എഫ്ഇ ഡിവിഡന്റ് ഇനത്തിൽ സർക്കാരിന് നൽകുവാനുള്ള 35 കോടി യുടെ ചെക്ക് കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ മന്ത്രി കെ എൻ ബാലഗോപാലിന് ധനമന്ത്രിയുടെ ചേംബറിൽ കൈമാറി.
കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടർ എസ് കെ സനിൽ, ജനറൽ മാനേജർ (ഫിനാൻസ്) എസ് ശരത്ചന്ദ്രൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ടി നരേന്ദ്രൻ, സിനി ജെ ഷുക്കൂർ, ബി എസ് പ്രീത, സംഘടനാനേതാക്കളായ എസ് അരുൺ ബോസ്, എസ് മുരളീകൃഷ്ണപിള്ള, എസ് സുശീലൻ, എസ് വിനോദ് എന്നിവർ പങ്കെടുത്തു.