തൃശൂർ: തൃശൂർ ചാഴൂരിൽ പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. കുണ്ടൂർ വീട്ടിൽ ധനിഷ്ക്കാണ് (13) മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ചാഴൂർ എസ്.എൻ.എം.എച്ച്എസ് സ്കൂളിലെ വിദ്യാർഥിയാണ് ധനിഷ്ക്ക്. അതേസമയം, സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനത്തിൽ ആശങ്ക ഉയരുകയാണ്. പനി ബാധിച്ച് യുവാക്കളും കുട്ടികളും മരിക്കുന്നത് വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. സമീപ ദിവസങ്ങളിൽ മരിച്ച മിക്കവരും അൻപത് വയസ്സിന് താഴെ പ്രായമുള്ളവരാണ്.