• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഒന്നാം ഹയർസെക്കന്ററി ഇംപ്രൂവ്‌മെന്റ്-സപ്ലിമെന്ററി പരീക്ഷകൾ കഴിഞ്ഞ വർഷത്തേതുപോലെ നടത്തുമെന്ന് വി. ശിവൻകുട്ടി

by Web Desk 04 - News Kerala 24
June 24, 2023 : 7:00 pm
in Kerala, News
Reading Time: 1 min read
0
A A
0
ഒന്നാം ഹയർസെക്കന്ററി ഇംപ്രൂവ്‌മെന്റ്-സപ്ലിമെന്ററി പരീക്ഷകൾ കഴിഞ്ഞ വർഷത്തേതുപോലെ നടത്തുമെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം : ഒന്നാം വർഷ ഹയർ സെക്കണ്ടറി ഇംപ്രൂവ്‌മെന്റ്-സപ്ലിമെന്ററി പരീക്ഷകൾ കഴിഞ്ഞ വർഷത്തേതുപോലെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് നടപടി. ഹയർ സെക്കന്ററിയിൽ പരീക്ഷകളുടെ ആധിക്യം മൂലം വളരെയധികം അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുന്നുണ്ട്. ഹയർ സെക്കന്ററി ഇംപ്രൂവ്‌മെന്റ്-സപ്ലിമെന്ററി പരീക്ഷ വർഷാന്ത്യ ഒന്നാം വർഷ പരീക്ഷയോടൊപ്പം നടത്തുന്നതിന് 2023 ഏപ്രിൽ 26 ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഒരു ഇംപ്രൂവ്‌മെന്റ്-സപ്ലിമെന്ററി പരീക്ഷാകാലം പൂർത്തിയാക്കാൻ മൂന്ന് മാസം ആവശ്യമാണ്. പരീക്ഷാ നോട്ടിഫിക്കേഷൻ പരീക്ഷാ തീയതിക്ക് കുറഞ്ഞത് രണ്ട് മാസം മുമ്പ് പുറപ്പെടുവിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ ചോദ്യപേപ്പർ നിർമാണം, അച്ചടി തുടങ്ങിയവ പൂർത്തിയാക്കുന്നതിനും ഫീസ് സ്വീകരിക്കൽ, ഇതിന്റെ വെരിഫിക്കേഷൻ തുടങ്ങി ഹാൾ ടിക്കറ്റ് വിതരണം വരെ സ്‌കൂളിന്റെ സുഗമമായ പ്രവർത്തനങ്ങളിൽ തടസമുണ്ടാക്കുന്ന സാഹചര്യം ഉണ്ടാകുന്നു.

ഒന്നാം വർഷ ക്ലാസുകൾ ആരംഭിച്ച് ക്ലാസുകൾ കൃത്യമാകാൻ തുടങ്ങുമ്പോഴാണ് രണ്ടാം വർഷത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്കായി സ്‌കൂൾ പ്രവർത്തനങ്ങൾ താളം തെറ്റുന്നത്. ഇംപ്രൂവ്‌മെന്റ് – സപ്ലിമെന്ററി പരീക്ഷകൾ കൊണ്ട് ഒന്നാം വർഷത്തേയും രണ്ടാം വർഷത്തേയും ക്ലാസുകൾ നഷ്ടപ്പെടുന്നുണ്ട്.

ഹയർസെക്കൻ്ററിയിൽ 46 വിഷയ കോമ്പിനേഷനുകളിലായി 57 വിഷയങ്ങളാണുള്ളത്. ഇത്രയും പരീക്ഷകൾക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷ മാത്രം നടത്തിത്തീർക്കാൻ ചുരുങ്ങിയത് പത്തു ദിവസമെങ്കിലും വേണ്ടി വരും. നിലവിൽ ഇംപ്രൂവ്‌മെന്റ് – സപ്ലിമെന്ററി പരീക്ഷ സെപ്തംബർ- ഒക്‌ടോബർ മാസത്തിലാണ് നടക്കുന്നത്. ഇതിന്റെ മൂല്യ നിർണയത്തിന് 15 മുതൽ 25 ദിവസങ്ങൾ വരെ ആവശ്യമാണ്.

പരീക്ഷാ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ പുനർ മൂല്യനിർണയത്തിനും ഇത്രയും ദിവസങ്ങൾ ആവശ്യമാണ്. ഇത്രയും ദിവസം ഇതിൽ പങ്കെടുക്കുന്ന അധ്യാപകർക്ക് ക്ലാസ് എടുക്കാൻ കഴിയാത്ത സാഹചര്യം സംജാതമാകുന്നു. ഇംപ്രൂവ്‌മെന്റ് പരീക്ഷ പ്രഖ്യാപിച്ചു കഴിഞ്ഞാൽ രണ്ടാം വർഷ വിദ്യാർഥികളും ഒന്നാം വർഷ പാഠഭാഗങ്ങളുടെ പഠനത്തിലേക്ക് മാറും. ഇംപ്രൂവ്‌മെന്റ് – സപ്ലിമെന്ററി പരീക്ഷകൾ കൊണ്ട് ഒന്നാം വർഷത്തേയും രണ്ടാം വർഷത്തേയും ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് രണ്ടു മാസത്തെ ക്ലാസുകൾ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കുന്നുണ്ട്.

അക്കാദമിക ഗുണനിലവാരം വർധിപ്പിക്കാനും മികച്ച പഠനാനുഭവങ്ങൾ ഉണ്ടാകുവാനും പരമാവധി സാധ്യായ ദിവസങ്ങൾ ലഭിക്കുവാനും വേണ്ടിയാണ് ഇംപ്രൂവ്‌മെന്റ്- സപ്ലിമെന്ററി പരീക്ഷകൾ വർഷാവസാനം നടത്താൻ തീരുമാനിച്ചത്. എന്നാൽ ഒന്നാം വർഷ പരീക്ഷ എഴുതുന്നതിന് മുമ്പ് ഈ ഉത്തരവ് വരാത്തതിനാൽ വിദ്യാർഥികൾ ഈ വർഷം കൂടി ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ കഴിഞ്ഞവർഷത്തേതുപോലെ തുടരണം. അതിനാൽ ഈ വർഷം കൂടി ഇംപ്രൂവ്‌മെന്റ്-സപ്ലിമെന്ററി പരീക്ഷകൾ കഴിഞ്ഞ വർഷത്തേതുപോലെ നടത്തും. അടുത്ത വർഷം മുതൽ ഈ പരീക്ഷകളും ഒന്നാം വർഷ വാർഷിക പരീക്ഷയോടൊപ്പമായിരിക്കും നടത്തുകയെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കീഴടങ്ങില്ല, ഞങ്ങൾ രാജ്യസ്നേഹികൾ; പുടിന്റെ ഭീഷണി വിലപ്പോകില്ലെന്ന് പ്രിഗോസിൻ

Next Post

മാലിന്യം തള്ളൽ: ഒമ്പത് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മാലിന്യം തള്ളൽ: ഒമ്പത് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

മാലിന്യം തള്ളൽ: ഒമ്പത് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

കാറിൽ തട്ടി തെറിച്ചുവീണ സ്കൂട്ടർ യാത്രികൻ ടാങ്കർ ലോറി കയറി മരിച്ചു

കാറിൽ തട്ടി തെറിച്ചുവീണ സ്കൂട്ടർ യാത്രികൻ ടാങ്കർ ലോറി കയറി മരിച്ചു

പകർച്ചവ്യാധി പ്രതിരോധം: ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് വികസന സമിതി യോഗം

പകർച്ചവ്യാധി പ്രതിരോധം: ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് വികസന സമിതി യോഗം

വിദ്യയുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തം, പിടികൂടിയത് വില്യാപ്പള്ളി രാഘവന്റെ വീട്ടിൽ നിന്ന്: റിമാന്റ് റിപ്പോർട്ട്

വ്യാജരേഖ ഉണ്ടാക്കിയെന്ന് സമ്മതിച്ച് വിദ്യ; കേസായപ്പോൾ അട്ടപ്പാടി ചുരത്തില്‍ കീറിക്കളഞ്ഞെന്നും മൊഴി

2000 രൂപ നോട്ടുകളിൽ 72 ബാങ്കുകളിലെത്തിയെന്ന് റിപ്പോർട്ട്

2000 രൂപ നോട്ടുകളിൽ 72 ബാങ്കുകളിലെത്തിയെന്ന് റിപ്പോർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021