• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

റോഡരികിൽ നിർത്തി ആളെക്കയറ്റി, ഗതാഗതക്കുരുക്ക്; ചോദ്യം ചെയ്ത ഹോം ഗാർഡിന് ക്രൂര മർദ്ദനം, ബസ് ജീവനക്കാർ പിടിയിൽ

by Web Desk 06 - News Kerala 24
June 25, 2023 : 7:14 am
0
A A
0
റോഡരികിൽ നിർത്തി ആളെക്കയറ്റി, ഗതാഗതക്കുരുക്ക്; ചോദ്യം ചെയ്ത ഹോം ഗാർഡിന് ക്രൂര മർദ്ദനം, ബസ് ജീവനക്കാർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ മര്‍ദിച്ചെന്ന പരാതിയില്‍ ബസ് ജീവനക്കാർ അറസ്റ്റില്‍. കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അജ്‍വ ബസിലെ ജീവനക്കാരാണ് അറസ്റ്റിലായത്. ബസ് സ്റ്റാന്‍റിനുള്ളില്‍ കയറ്റാതെ ഗതാഗത തടസമുണ്ടാക്കുന്ന തരത്തില്‍ റോഡില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തതിനാണ് ഹോം ഗാര്‍ഡിനെ ബസ് ജീവനക്കാർ മര്‍ദിച്ചത്.

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അജ്വ ബസ് നടുവണ്ണൂരിലെത്തിയപ്പോള്‍ റോഡരികില്‍ നിര്‍ത്തി ആളെ കയറ്റി. ഇതിനെത്തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായതോടെ ബസ് സ്റ്റാന്‍റിലേക്ക് കയറ്റാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്ഡ് നിര്‍ദേശം നല്‍കിയെങ്കിലും ജീവനക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് വാക്കേറ്റമായി. ഇതിനിടെ ഹോം ഗാർഡിനെ ബസ് ജീവനക്കാര്‍ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.

നാട്ടുകാര്‍ ഇടപെട്ട് ബസ് ജീവനക്കാരെ പിടിച്ചു മാറ്റുകയായിരുന്നു. ഹോം ഗാര്‍ഡായ പറമ്പിന്‍മുകള്‍ സ്വദേശി സുധാകരന്‍റെ പരാതിയിലാണ് ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് പെരുവണ്ണാമൂഴി സ്വദേശി ടി റിജില്‍,പേരാമ്പ്ര സ്വദേശി തിരുവോത്ത് പി എം അര്‍ജുന്‍,കുറ്റ്യാടി സ്വദേശി ഉണ്ണികൃഷ്ണന്‍, കാവിലും പാറ സ്വദേശി സോനു വിജയന്‍,ചക്കിട്ടപാറ സ്വദേശി അഭിജിത് കക്കുടുമ്പില്‍ എന്നിവരെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. നടുവണ്ണൂര്‍ ടൗണില്‍ ബസ് സ്റ്റാന്‍റിനുള്ളില്‍ കയറ്റിയേ നിര്‍ത്താന്‍ പാടുള്ളൂവെന്ന് കര്‍ശന നിര്‍ദേശമുണ്ടെങ്കിലും പല ബസ് ജീവനക്കാരും ഇത് പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. സ്വകാര്യ ബസുകളുടെ മത്സര യോട്ടം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബാലുശ്ശേരി പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇറച്ചിക്കോഴി കച്ചവടം; പണം കൊടുക്കാൻ വൈകിയതിന് എംബിഎ വിദ്യാർത്ഥിക്ക് നേരെ വധശ്രമം, പ്രതികൾക്ക് 15വർഷം തടവ്

Next Post

ഇരുമ്പ് കൂട് തകര്‍ത്തു; ഓമനിച്ച് വളർത്തിയ മുയലുകളെ കടിച്ച് കൊന്ന് തെരുവ് നായകൾ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഒറ്റപ്പാലത്ത് മദ്റസ വിദ്യാര്‍ഥിക്ക് തെരുവ്നായയുടെ കടിയേറ്റു, ആലുവയിലും ആക്രമണം

ഇരുമ്പ് കൂട് തകര്‍ത്തു; ഓമനിച്ച് വളർത്തിയ മുയലുകളെ കടിച്ച് കൊന്ന് തെരുവ് നായകൾ

പ്രിഗോഷിന്റെ കൂലിപ്പട്ടാളത്തിന് സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് റഷ്യ; നിയമ നടപടികൾ ഉണ്ടാവില്ല

പ്രിഗോഷിന്റെ കൂലിപ്പട്ടാളത്തിന് സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് റഷ്യ; നിയമ നടപടികൾ ഉണ്ടാവില്ല

1.30 ലക്ഷം രൂപ വിലമതിക്കുന്ന വസ്ത്രം; ഇഷ അംബാനിയുടെ മനം കവരുന്ന പട്ടോള വസ്ത്രം

1.30 ലക്ഷം രൂപ വിലമതിക്കുന്ന വസ്ത്രം; ഇഷ അംബാനിയുടെ മനം കവരുന്ന പട്ടോള വസ്ത്രം

വ്യാജ രേഖ കേസ്: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ വിദ്യ, കൃത്യമായ മറുപടി നൽകുന്നില്ലെന്ന് പൊലീസ്

വ്യാജരേഖാ കേസിൽ ചോദ്യം ചെയ്യാൻ നീലേശ്വരം പൊലീസിന്റെ നോട്ടീസ്; വിദ്യ ഇന്ന് ഹാജരാകണം

സംസ്ഥാനത്ത് ഞായറാഴ്ചവരെ മഴയ്ക്ക് സാധ്യത ; മത്സ്യ ബന്ധനത്തിന് വിലക്കില്ല

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: സംസ്ഥാനത്ത് കാലവർഷം ശക്തമാകും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In