• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പ്രിഗോഷിന്റെ കൂലിപ്പട്ടാളത്തിന് സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് റഷ്യ; നിയമ നടപടികൾ ഉണ്ടാവില്ല

by Web Desk 06 - News Kerala 24
June 25, 2023 : 7:54 am
0
A A
0
പ്രിഗോഷിന്റെ കൂലിപ്പട്ടാളത്തിന് സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് റഷ്യ; നിയമ നടപടികൾ ഉണ്ടാവില്ല

മോസ്കോ: അട്ടിമറിയിൽ വാഗ്നർ സംഘം പിന്മാറിയോടെ സേനാ അംഗങ്ങൾക്ക് സൈന്യത്തിൽ പദവി വാഗ്ദാനം ചെയ്ത് റഷ്യ. കരാ‌ർ അടിസ്ഥാനത്തിൽ റഷ്യൻ സേനയിൽ പ്രവർത്തിക്കാൻ അവസരം നൽകുമെന്ന് പുടിന്റെ ഓഫീസ് വ്യക്തമാക്കി. അട്ടിമറി നീക്കത്തിൽ പങ്കെടുത്തവർക്ക് നേരെ നിയമ നടപടികൾ ഉണ്ടാവില്ലെന്നും റഷ്യ വ്യക്തമാക്കി. വാഗ്നർ സേനാ തലവൻ യെവ്‍ഗെനി പ്രിഗോഷിൻ റഷ്യ വിട്ട് ബെലാറൂസിൽ അഭയം തേടും. പ്രിഗോഷിനെതിരായ കേസുകൾ ഒഴിവാക്കുമെന്നും റഷ്യ വ്യക്തമാക്കി. ഇതോടെ വാഗ്നർ സംഘത്തിന്റെ പ്രവർത്തനം അവസാനിക്കുമെന്നാണ് റിപ്പോർട്ടുകൾ. അട്ടിമറി ശ്രമമോ റഷ്യയിലെ ആഭ്യന്തര സാഹചര്യങ്ങളോ യുക്രൈനെതിരായ യുദ്ധത്തെ ബാധിക്കില്ലെന്നും പുടിന്റെ ഓഫീസ് അറിയിച്ചു.

റഷ്യയിൽ പ്രതിസന്ധിക്ക് അയവായത് ബെലാറൂസിന്റെ ഇടപെടലിലാണ്. ബെലാറൂസ് പ്രസിഡന്റ് ലൂക്കാഷെങ്കോ നടത്തിയ ചർച്ചകൾക്കൊടുവിൽ വാഗ്നർ സംഘം വിമത നീക്കം നിർത്തുന്നുവെന്ന് പ്രഖ്യാപിച്ചു. മോസ്കോയിലേക്കുള്ള സൈനിക നീക്കത്തിൽ നിന്ന് വാഗ്നർ സംഘം പിന്മാറി. പ്രിഗോഷിനുമായി ലൂക്കാഷെങ്കോ സംസാരിച്ചു. വാഗ്നർ സംഘത്തിന് സുരക്ഷ ബെലാറൂസ് പ്രസിഡന്റ് വാഗ്ദാനം ചെയ്തു. രക്തച്ചൊരിച്ചിൽ ഒഴിവാക്കാനായി പിന്മാറുകയാണെന്നായിരുന്നു പ്രിഗോഷിന്റെ പ്രതികരണം.

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ സ്വന്തം കാര്യസാധ്യത്തിനായി വളർത്തിയെടുത്ത ആളാണ് വാഗ്നർ കൂലിപ്പടയുടെ തലവൻ യവ്ഗെനി പ്രിഗോഷിൻ. വെറുമൊരു കള്ളനിൽനിന്ന് പുടിനെ വിറപ്പിക്കുന്ന കൂലിപ്പട്ടാളത്തിന്റെ മേധാവിയായി വളർന്ന പ്രിഗോഷിന്റെ ജീവിതം ഏതു ഹോളിവുഡ് സിനിമയേയും വെല്ലും.

വ്ലാദിമിർ പുട്ടിന്റെ അതെ നഗരമായ സെന്റ് പീറ്റേഴ്സ് ബർഗിലാണ് യവ്ഗെനി പ്രിഗോഷിന്റെയും ജനനം. കുട്ടിക്കാലത്തുതന്നെ അടിപിടി, മോഷണം, ഗുണ്ടായിസം. 1979 ൽ വെറും പതിനെട്ടാം വയസിൽ ജയിലിൽ. അതുകൊണ്ടും നന്നായില്ല. ജയിലിൽനിന്ന് ഇറങ്ങിയിട്ടും വീണ്ടും കവർച്ചയ്ക്ക് പിടിച്ചു. ഒൻപതു വർഷം പിന്നെയും ശിക്ഷ. പിന്നെ പുറത്തിറങ്ങിയത് പുതിയൊരു ആളായി. ബർഗർ വിൽക്കുന്ന കട തുടങ്ങി. കച്ചവടം മെല്ലെ പച്ച പിടിച്ചു. 1990 ആയപ്പോഴേയ്ക്കും സെന്റ് പീറ്റേഴ്സ് ബർഗ് നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്വന്തമായി റെസ്റ്റോറന്റ് തുറന്നു. അക്കാലത്താണ് വ്ലാദിമിർ പുടിനുമായി അടുക്കുന്നത്. പിന്നെയങ്ങോട്ട് കണ്ണഞ്ചിപ്പിക്കുന്ന വേഗതയിൽ വളർച്ച.

പുടിൻ 2000 തിൽ റഷ്യൻ പ്രസിഡന്റ് ആയപ്പോഴേയ്ക്കും യവ്ഗെനി പ്രിഗോഷിൻ വലംകൈ ആയി മാറിയിരുന്നു. പുട്ടിനോട് കാണിക്കുന്ന വിധേയത്വം കാരണം പ്രിഗോഷിനെ ‘പുട്ടിന്റെ പാചകക്കാരൻ’ എന്നുപോലും ആളുകൾ വിളിച്ചു. ആ വിളി അഭിമാനമാണെന്നും കൂടി അക്കാലത്തു പറഞ്ഞു യവ്ഗെനി പ്രിഗോഷിൻ. പ്രസിഡന്റായ പുടിൻ ക്രെംലിനിലെ സുപ്രധാന ഭക്ഷണ വിതരണ കരാറുകൾ എല്ലാം പ്രിഗോഷിനു നൽകി. രാഷ്ട്രത്തലവന്മാർക്ക് മുതൽ സൈനിക സ്‌കൂളുകളിൽ വരെ പ്രിഘോഷിന്റെ ഹോട്ടൽ ഭക്ഷണം വിതരണം ചെയ്തു.

ആ കരാറുകൾ ഭക്ഷണത്തിൽ ഒതുങ്ങിയില്ല. അധികാരം നിലനിർത്താനും കാര്യസാധ്യത്തിനും ഒപ്പം നിർത്താൻ യവ്ഗെനി പ്രിഗോഷിനെപ്പോലെ ഒരാളെ വേറെ കിട്ടാനില്ലെന്ന മനസിലായ പുടിൻ സകലതിനും അയാളെ ഒപ്പം നിർത്തി. ആ അവസരം പ്രിഗോഷിൻ നന്നായി മുതലാക്കി. 2014 ൽ യുക്രൈന്റെ ഒരു ഭാഗം പിടിച്ചെടുക്കാൻ റഷ്യൻ സൈന്യത്തെ സഹായിക്കാനെന്ന പേരിൽ പുടിൻ വാഗ്നർ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളത്തെ ഒരുക്കിയപ്പോൾ അതിന്റെ സംഘാടന ചുമതലയും പ്രിഗോഷിനു തന്നെ ഏൽപ്പിച്ചു. പിന്നീട് അങ്ങോട്ട് പുടിന്റെയും പ്രിഗോഷിന്റെയും ആ കൂലിപ്പട ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടിക്കൂട്ടിയ അതിക്രമങ്ങൾ, ക്രൂരതകൾ, മനുഷ്യാവകാശ ലംഘനങ്ങൾ, എണ്ണിയാലൊടുങ്ങാത്തവ ആണ്. എക്കാലവും സ്വതന്ത്ര മാധ്യമങ്ങളെ ഭയന്ന വ്ലാദിമിർ പുടിനുവേണ്ടി മൂന്നു റഷ്യൻ മാധ്യമ പ്രവർത്തകരെ വധിച്ചതടക്കം ഒട്ടനവധി ക്രൂരതകൾ ആസൂത്രണം ചെയ്തത് യവ്ഗെനി പ്രിഗോഷിൻ ആയിരുന്നു. പ്രിഗോഷിൻ ആണ് വാഗ്നർ ഗ്രൂപ്പിന്റെ സംഘാടകൻ എന്നതുപോലും 2022 വരെ പുറംലോകം അറിയാത്ത രഹസ്യം ആയിരുന്നു. ഈ വർഷം ആദ്യമാണ് പുട്ടിനും പ്രിഗോഷിനും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്. ഒടുവിൽ ഇപ്പോൾ അത് നേർക്കുനേർ യുദ്ധമായിരിക്കുന്നു. പിന്നിൽനിന്ന് കുത്തേറ്റ പുടിൻ ഇനിയെന്ത് ചെയ്യും? പുട്ടിനേക്കാൾ വളർന്ന യവ്ഗെനി പ്രിഗോഷിന്റെ അടുത്ത നീക്കം എന്ത്? അങ്ങനെ നിരവധി ചോദ്യങ്ങളാണ് റഷ്യയെ ചുറ്റിപ്പറ്റി ഉയരുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇരുമ്പ് കൂട് തകര്‍ത്തു; ഓമനിച്ച് വളർത്തിയ മുയലുകളെ കടിച്ച് കൊന്ന് തെരുവ് നായകൾ

Next Post

1.30 ലക്ഷം രൂപ വിലമതിക്കുന്ന വസ്ത്രം; ഇഷ അംബാനിയുടെ മനം കവരുന്ന പട്ടോള വസ്ത്രം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
1.30 ലക്ഷം രൂപ വിലമതിക്കുന്ന വസ്ത്രം; ഇഷ അംബാനിയുടെ മനം കവരുന്ന പട്ടോള വസ്ത്രം

1.30 ലക്ഷം രൂപ വിലമതിക്കുന്ന വസ്ത്രം; ഇഷ അംബാനിയുടെ മനം കവരുന്ന പട്ടോള വസ്ത്രം

വ്യാജ രേഖ കേസ്: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ വിദ്യ, കൃത്യമായ മറുപടി നൽകുന്നില്ലെന്ന് പൊലീസ്

വ്യാജരേഖാ കേസിൽ ചോദ്യം ചെയ്യാൻ നീലേശ്വരം പൊലീസിന്റെ നോട്ടീസ്; വിദ്യ ഇന്ന് ഹാജരാകണം

സംസ്ഥാനത്ത് ഞായറാഴ്ചവരെ മഴയ്ക്ക് സാധ്യത ; മത്സ്യ ബന്ധനത്തിന് വിലക്കില്ല

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: സംസ്ഥാനത്ത് കാലവർഷം ശക്തമാകും

നിഖിലിന്റെ വ്യാജ ബിരുദം: എംകോം ക്ലാസിൽ തുടക്കത്തിലേ പിടിച്ച് അധ്യാപിക, കള്ളം പറഞ്ഞ് പ്രതി തടിയൂരി

നിഖിലിന്റെ വ്യാജ ബിരുദം: എംകോം ക്ലാസിൽ തുടക്കത്തിലേ പിടിച്ച് അധ്യാപിക, കള്ളം പറഞ്ഞ് പ്രതി തടിയൂരി

വീടിന്‍റെ പിന്നിൽ കൊമ്പൻ, തുമ്പിക്കൈ കൊണ്ട് ചക്കയെടുത്തു, പൊളിച്ചു തിന്നു; നായക്കൂട് തകർത്തു

വീടിന്‍റെ പിന്നിൽ കൊമ്പൻ, തുമ്പിക്കൈ കൊണ്ട് ചക്കയെടുത്തു, പൊളിച്ചു തിന്നു; നായക്കൂട് തകർത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In