കോഴിക്കോട്: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും ഔദ്യോഗിക വസതികളിലും ഇഡി പരിശോധന. ശ്രീലങ്കയിലേക്ക് മീന്‍ കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ഇ.ഡി നടപടി. എം.പിയുമായി ബന്ധപ്പെട്ട ചില വസ്തുവകകളുടെ രേഖകളും സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകളും റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ടെന്ന് ഇഡി വ്യക്തമാക്കി. ലക്ഷദ്വീപില്‍ നിന്ന് ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട അഴിമതിയില്‍ എംപി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുള്ള ചില ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസെടുത്തിരുന്നു.