കൊച്ചി: മഹാരാജാസ് കോളേജിന് മുന്നില്‍ ബസ് കണ്ടക്ടറെ ബസില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍. സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇയാളെ നിലത്തിട്ട് ചവിട്ടി. ഒരാഴ്ച മുമ്പ് വിദ്യാര്‍ത്ഥികളും കണ്ടക്ടറും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ജൂണ്‍ 13ന് വിദ്യാര്‍ത്ഥി നേതാവിനെ ബസ്സിനുള്ളില്‍ വെച്ച് ഈ കണ്ടക്ടര്‍ മര്‍ദ്ദിച്ചിരുന്നുവെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പറയുന്നു. തുടര്‍ന്നും മറ്റ് വിദ്യാര്‍ത്ഥികളോട് കണ്ടക്ടര്‍ തട്ടിക്കയറിയെന്നാണ് ഇവരുടെ ആരോപണം. ഇതാണ് ചോദ്യം ചെയ്തതെന്ന് എസ്എഫ്ഐ ഏരിയ നേതൃത്വം വിശദമാക്കുന്നു. ചോറ്റാനിക്കര – ആലുവ റൂട്ടില്‍ ഓടുന്ന സാരഥി ബസ് കണ്ടക്ടറെയാണ് മര്‍ദ്ദിച്ചത്.