തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മുംബൈ സ്വദേശികളായ സഹോദരങ്ങള്‍ അറസ്റ്റില്‍. തട്ടിപ്പിനിരയാവരുടെ പരാതിയില്‍ ജിജോ വില്‍ഫ്രഡ് ക്രൂയിസ്, ജൂലിയസ് വില്‍ഫ്രഡ് ക്രൂയിസ് സഹോദരങ്ങളെ ഡല്‍ഹിയില്‍ നിന്ന് അന്തിക്കാട് പോലീസ് പിടികൂടി. പതിനെട്ടു പേരില്‍ നിന്നാണ് ഇവര്‍ പണം വാങ്ങിയത്. 6 മുതല്‍ 12 ലക്ഷം വരെയാണ് ഇവര്‍ ഓരോ വ്യക്തികളില്‍ ഇവര്‍ ഈടാക്കിയത്. അന്തിക്കാട് സ്വദേശിയായ ബിജി നല്കിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. തൃശൂര്‍, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് അരങ്ങേറിയത്.