കണ്ണൂര്‍: കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസിന്റെ ശുചിമുറിയില്‍ കയറി വാതില്‍ പൂട്ടി യാത്രക്കാരന്. എന്നാല്‍ ഇയാള്‍ മനപൂര്‍വ്വം വാതില്‍ അടച്ച് ഇരിക്കുന്നതാണോയെന്നും റെയില്‍വേ പോലീസ് പരിശോധിച്ചു വരികയാണ്. അതേസമയം, ഇയാള്‍ ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ പറയുന്നു. കാസര്‍കോട് നിന്നാണ് യാത്രക്കാരന് ശുചി മുറിയില്‍ കയറിയത്. യാത്രക്കാരന് ടിക്കറ്റ് എടുത്തിട്ടില്ലെന്നാണ് വിവരം. അതുകൊണ്ടാണ് ശുചി മുറി തുറക്കാത്തത് എന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ പറയുന്നു. കണ്ണൂരില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ നിലവില്‍ കോഴിക്കോട് നിന്നും വിട്ടിരിക്കുകയാണ്. എന്നാല്‍ ശുചിമുറിയില്‍ നിന്ന് യാത്രക്കാരനെ പുറത്തിറക്കാനുള്ള ശ്രമം ഷൊര്‍ണൂരില്‍ വെച്ചേ നടത്തൂ.