ദില്ലി: പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാന്‍ ഇനി അഞ്ച് നാള് മാത്രം ബാക്കി. ജൂണ്‍ 30 ആണ് അവസാന തീയതി. സമയപരിധിക്കുള്ളില്‍ കാര്‍ഡുകള്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകും. ആദായ നികുതി നിയമം 1961 പ്രകാരമാണ് പ്രവര്‍ത്തന രഹിതമാക്കുന്ന നടപടി. കാര്‍ഡ് അസാധുവാകുന്നതോടെ സാമ്പത്തിക ഇടപാടുകള്‍ക്കും മറ്റുമായി ഈ പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. 2022 മാര്‍ച്ച് 31 മുതല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി പലതവണ നീട്ടി നല്‍കിയിരുന്നു.
ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ഇതുവരെ ബന്ധിപ്പിച്ചിട്ടില്ലാത്ത നികുതി ദായകര്‍ ഈ മാസം അവസാനിക്കുന്നതിന് മുമ്പായി അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം എന്ന് അദായനികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്ക് മാത്രമല്ല രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്ക്കും ഇ- ഫയലിങ് പോര്‍ട്ടലില്‍ (https://www.incometax.gov.in/iec/foportal/) പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിക്കും.