തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് മാറ്റിവെക്കണം എന്ന ആവശ്യവുമായി സംസ്ഥാന നേതൃത്വം. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കാന്‍ നേതൃത്വം തീരുമാനിച്ചു. കെപിസിസി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നാളെ ഡല്‍ഹിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം ഉന്നയിക്കും. ‘യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ഗ്രൂപ്പ് പോരിന് ആക്കം കൂട്ടി’ എന്ന നിലപാടിലാണ് ഇരു നേതാക്കളും. യൂത്ത് കോണ്‍ഗ്രസുകാര്‍ സമരത്തിന് ഇറങ്ങുന്നില്ല പകരം വോട്ട് വോട്ടു പിടിക്കുന്ന തിരക്കിലാണെന്നുമുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നതോടെയാണ് നേതൃത്വത്തിന്റെ നീക്കം. കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ഹൈക്കമാന്‍ഡിനെ അറിയിക്കുന്നതിനാണ് വി.ഡി സതീശനും കെ സുധാകരനും നാളെ ഡല്‍ഹിയിലെത്തുന്നത്.