പാലക്കാട്: വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയുടെ വാതില്‍ തുറക്കാതെ അകത്തിരുന്ന യാത്രക്കാരനെ പുറത്തെത്തിച്ചു. കാസര്‍കോട് – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസില്‍ ഇയാള്‍ മനഃപൂര്‍വം വാതില്‍ അടച്ച് ഇരുന്നതാണോ അല്ലയോ എന്ന് റെയില്‍വേ പോലീസ് പരിശോധിക്കുന്നു. കാസര്‍കോട്ട് നിന്നാണ് ഇയാള്‍ എകസ്പ്രസിന്റെ എക്സിക്യൂട്ടീവ് കോച്ചില്‍ കയറിയത്. വന്ദേ ഭാരതിന്റെ E-1 കോച്ചിലെ ശുചിമുറിയുടെ വാതിലാണ് പൂട്ടിയ നിലയില്‍ ഉണ്ടായിരുന്നത്. ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ആര്‍പിഎഫ് ഇയാളെ പുറത്തിറക്കിയത്.