കല്‍പ്പറ്റ: പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോണ്‍ഗ്രസ് പുല്‍പ്പള്ളി മണ്ഡലം പ്രസിഡന്റ് വി.എം പൗലോസിനെയാണ് അറസ്റ്റ് ചെയ്തത്. ബാങ്കിന്റെ മുന്‍ഡയറക്ടറാണ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. വായ്പ തട്ടിപ്പിനിരയായ പുല്‍പ്പള്ളി കേളക്കവല പരമ്പക്കാട്ട് ഡാനിയേല്‍ നേരത്തെ നല്കിയ പരാതിയിലാണ് അറസ്റ്റ്. പൗലോസിനെതിരെ സഹോദര ഭാര്യ ദീപ ഷാജിയും പരാതിനല്‍കിയിട്ടുണ്ട്. ഭര്‍ത്താവിന്റെ പേരില്‍ 20 ലക്ഷം രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി.
നേരത്തെ അറസ്റ്റിലായ മുന്‍ബാങ്ക് പ്രസിഡന്റ് കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ അബ്രഹാം, മുന്‍ ബാങ്ക് സെക്രട്ടറി രാമദേവി എന്നിവര്‍ റിമാന്‍ഡിലാണ്. തട്ടിപ്പിനിരയായ കര്ഷകന് പുല്‍പ്പള്ളി കേളക്കവല ചെമ്പകമൂല രാജേന്ദ്രന്‍നായര്‍ മെയ് 30ന് ജീവനൊടുക്കിയിരുന്നു. തുടര്‍ന്നാണ് ഇരുവരും അറസ്റ്റിലായത്. വായ്പ തട്ടിപ്പില്‍ സഹകരണ വകുപ്പിന്റെ പ്രത്യേക അന്വേഷകസംഘം പരിശോധനകള്‍ തുടരുകയാണ്. വിജിലന്‍സ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.