• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഊബര്‍ ഡ്രൈവറെ വെടിവച്ചുകൊന്ന സ്ത്രീ അറസ്റ്റില്‍; കൊല്ലാന്‍ കാരണം, തട്ടികൊണ്ട് പോവുകയാണെന്ന് തെറ്റിദ്ധരിച്ചു

by Web Desk 06 - News Kerala 24
June 26, 2023 : 11:11 am
0
A A
0
മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

ചെറിയൊരു തെറ്റിദ്ധാരണയിലാണ് മനുഷ്യന്‍ പരസ്പരം പല കാര്യങ്ങളും ചെയ്തു കൂട്ടുന്നത്. പലപ്പോഴും പരസ്പരമുള്ള തെറ്റിദ്ധാരണയുടെ പേരില്‍ കാര്യങ്ങള്‍ യാഥാവിധി സംസാരിക്കാതെയിരിക്കുകയും ഇത് പിന്നീട് നമ്മളെ തെറ്റുകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയുമാണ് പതിവ്. ഇത്തരത്തിലൊരു തെറ്റിദ്ധാരണയില്‍ കഴിഞ്ഞ ദിവസം ഒരു സ്ത്രീയെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു. തന്നെ തട്ടിക്കൊണ്ട് പോവുകയാണെന്ന് തെറ്റിദ്ധരിച്ച സ്ത്രീ ഒരു ഊബര്‍ ഡ്രൈവറെ വെടിവെച്ച് കൊല്ലുകയായിരുന്നു.  തന്നെ ഊബര്‍ ഡ്രൈവര്‍ മെക്സിക്കോയിലേക്ക് തട്ടിക്കൊണ്ട് പോവുകയാണെന്ന് തെറ്റിദ്ധരിച്ച സ്ത്രീയെ, പടിഞ്ഞാറന്‍ ടെക്സാസിലെ ഊബര്‍ ഡ്രൈവറെ വെടിവച്ച് കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് കെന്‍റകി പോലീസ് അറസ്റ്റ് ചെയ്തത്. ഡാനിയൽ പീദ്ര ഗാർഷ്യ എന്ന 53 കാരനായ ഊബര്‍ ഡ്രൈവറെ കൊലപ്പെടുത്തിയതിനാണ് ഫോബ് കോപാസ് (48) ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്.

ജൂണ്‍ 16 ന് കെന്‍റക്കിയിലെ ടോംപ്കിന്‍സ്‍വില്ലെ സ്വദേശിയായ കോപാസ് തന്‍റെ കാമുകനെ സന്ദര്‍ശിക്കാന്‍  തെക്കുകിഴക്കൻ എല്‍ പാസോയിലേക്ക് പോവുന്നതിനിടെയായിരുന്നു സംഭവം. ഡാനിയൽ പീദ്ര ഗാർഷ്യയുടെ ഊബര്‍ ടാക്സിയിലായിരുന്നു ഇവരുടെ യാത്ര. ജുവാരസിന് സമീപം യു.എസ്-മെക്സിക്കോ അതിർത്തിയിലാണ് എൽ പാസോ നഗരം. യാത്രയ്ക്കിടെ “ജുവാരസ്, മെക്സിക്കോ” എന്ന ട്രാഫിക് ബോര്‍ഡ് കണ്ട കോപാസ്, ഡാനിയൽ പീദ്ര ഗാർഷ്യ തന്നെ മെക്സിക്കോയിലേക്ക് തട്ടിക്കൊണ്ട് പോവുകയാണെന്ന് തെറ്റിദ്ധരിച്ചു. ഇതിന് പിന്നാലെ കോപാസ് തന്‍റെ ബാഗില്‍ നിന്നും കൈത്തോക്ക് പുറത്തെടുക്കുകയും ഡാനിയൽ പീദ്രയുടെ തലയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുനെന്ന് ഇവര്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെടിയുതിര്‍ത്തതിന് പിന്നാലെ വാഹനം നിരവധി തവണ ഇടിച്ച ശേഷമാണ് നിന്നത്.

അപകടം നടന്ന സ്ഥലത്ത് ഒരു പാലത്തിന്‍റെയോ തുറമുഖത്തിന്‍റെയോ സമീപ്യമില്ലെന്നും അവിടെ നിന്നും മെക്സിക്കോയിലേക്ക് പെട്ടെന്ന് യാത്ര ചെയ്യാന്‍ കഴിയുന്ന മറ്റ് വഴികളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോബ് കോപാസ് ആരോപിച്ചത് പോലെ അവിടെ ഒരു തട്ടിക്കൊണ്ടു പോകലിനുള്ള സാധ്യത ഇല്ലെന്ന് മാത്രമല്ല, ഡാനിയൽ പീദ്ര ഗാർഷ്യ, ഫോബ് കോപാസിന്‍റെ യാത്രാ വഴിയില്‍ നിന്നും വ്യതിചലിച്ചതിനുള്ള തെളിവില്ലെന്നും പോലീസ് പറയുന്നു. അതേസമയം, അത്തരം ഒരു സംശയം തോന്നിയപ്പോള്‍ 911 ലേക്ക് വിളിക്കുന്നതിന് മുമ്പ് തന്നെ കോപാസ്, ഡാനിയൽ പീദ്ര ഗാർഷ്യയുടെ ചിത്രമെടുത്ത് കാമുകന് അയച്ചു കൊടുത്തതായും പോലീസ് പറയുന്നു. വെടിയേറ്റതിന് പിന്നാലെ നിരവധി ദിവസത്തോളം പീദ്ര കോമയിലായിരുന്നു. പിന്നീട് അദ്ദേഹം സുഖം പ്രാപിക്കില്ലെന്ന ഡോക്ടര്‍മാര്‍ വിധി എഴുതിയതിന് പിന്നാലെ അദ്ദേഹത്തിന്‍റെ ലൈഫ് സപ്പോര്‍ട്ട് നീക്കം ചെയ്യുകയും തുടര്‍ന്ന് പീദ്ര മരിക്കുകയുമായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അദ്ദേഹം ഒരിക്കലും ഒരു അക്രമണകാരിയായിരുന്നില്ലെന്നും എപ്പോഴെങ്കിലും നമ്മള്‍ ‘ഡൗണാ’യി കാണ്ടാല്‍ വന്ന് തമാശകള്‍ പറഞ്ഞ് നമ്മളെ ചില്ലാക്കുന്ന ഒരാളാണ് പീദ്രയെന്നും അദ്ദേഹത്തിന്‍റെ മരുമകള്‍ ദിദി ലോപ്പസ് എൽ പാസോ ടൈംസിനോട് പറഞ്ഞു. ഒരു അപകടത്തിന് ശേഷം സുഖം പ്രാപിച്ച് വീണ്ടും അദ്ദേഹം ജോലിക്ക് കയറിയതേയുണ്ടായിരുന്നൊള്ളൂ. കോപാസ് ആദ്യമേ തോക്കെടുക്കുന്നതിന് പകരം അദ്ദേഹത്തോട് സംസാരിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തിരുന്നെങ്കില്‍ അവള്‍ ഞങ്ങളുടെയോ അവളുടെയോ ജീവിതം നശിപ്പിക്കില്ലായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹിമാചലിൽ മേഘവിസ്ഫോടനം, കനത്ത മഴയും മണ്ണിടിച്ചിലും; വിനോദ സഞ്ചാരികളടക്കം ഇരുനൂറോളം പേർ കുടുങ്ങി

Next Post

‘നന്ദിനി വേണ്ട, മിൽമ മതി’; പശുക്കളുമായി റോഡിലിറങ്ങി കർഷകരുടെ പ്രതിഷേധം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘നന്ദിനി വേണ്ട, മിൽമ മതി’; പശുക്കളുമായി റോഡിലിറങ്ങി കർഷകരുടെ പ്രതിഷേധം

'നന്ദിനി വേണ്ട, മിൽമ മതി'; പശുക്കളുമായി റോഡിലിറങ്ങി കർഷകരുടെ പ്രതിഷേധം

കാറപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷ; വളര്‍ത്തുനായയുടെ സാഹസികത വീണ്ടും വൈറല്‍…

കാറപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷ; വളര്‍ത്തുനായയുടെ സാഹസികത വീണ്ടും വൈറല്‍...

മോൻസൻ മാവുങ്കൽ കേസ്: സുധാകരനെതിരെ ശക്തമായ തെളിവെന്ന് ക്രൈംബ്രാഞ്ച്

'സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു, അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്താൻ ഭാര്യക്ക് കത്ത്'

ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താൻ നീക്കം, പ്രകോപനത്തിൽ പ്രതികരണം വേണ്ടെന്ന് സിപിഎം

ജയിലറെ മർദ്ദിച്ച സംഭവം; ആകാശ് തില്ലങ്കേരിയെ ജയിൽ മാറ്റി

മൂന്നാറില്‍ വിനോദ സഞ്ചാരികളെ ഓട്ടോ ഡ്രൈവര്‍മാര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി

ഫോൺ പെ വഴി പണമയച്ചു, തർക്കം; പെട്രോൾ പമ്പ് ജീവനക്കാരന് ക്രൂരമർദ്ദനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In