• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 25, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രോഗ പ്രതിരോധത്തിനും പകർച്ചവ്യാധികൾക്കുമെതിരെ കേരള സിഡിസി ധാരണാപത്രം കൈമാറി

by Web Desk 04 - News Kerala 24
June 26, 2023 : 8:38 pm
0
A A
0
രോഗ പ്രതിരോധത്തിനും പകർച്ചവ്യാധികൾക്കുമെതിരെ കേരള സിഡിസി ധാരണാപത്രം കൈമാറി

തിരുവനന്തപുരം > സംസ്ഥാനത്ത് പകർച്ചവ്യാധി- പകർച്ചേതരവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി യുഎസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷൻ മാതൃകയിൽ കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷൻ (K-CDC) യാഥാർത്ഥ്യമാകുന്നു. ജനറൽ ഹോസ്പിറ്ററിന് സമീപം പബ്ലിക് ഹെൽത്ത് ട്രെയിനിംഗ് സെന്ററിനോടനുബന്ധിച്ചാണ് കെ- സിഡിസി പ്രവർത്തിക്കുക. കെ-സിഡിസി രൂപീകരണത്തിന്റെ ഡിപിആർ തയ്യാറാക്കുന്നതിന് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുമായി ധാരണാപത്രം കൈമാറി.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ ഐഐപിച്ച് ഡയറക്ടർ ഡോ. ശ്രീധർ കദം, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ എന്നിവരാണ് ധാരണാപത്രം കൈമാറിയത്. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, കെ-സിഡിസി സ്‌പെഷ്യൽ ഓഫീസർ ഡോ. എസ് എ ഹാഫിസ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുകയാണ് കെ-സിഡിസിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. പുതുതായി രൂപപ്പെടുന്ന പകർച്ചവ്യാധികളും അതിൽ നിന്നുമുള്ള ആരോഗ്യ സംരക്ഷണവും വലിയ വെല്ലുവിളികൾ ഉയർത്തുന്നു. കോവിഡ് മഹാമാരി സമയത്താണ് യുഎസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ മാതൃകയിൽ സംസ്ഥാനത്ത് ഒരു സ്ഥാപനം ആരംഭിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനമെടത്തത്. 2021ലെ ബഡ്ജറ്റിൽ ഇതിനുള്ള തുക അനുവദിക്കുകയും സ്‌പെഷ്യൽ ഓഫീസറെ നിയമിക്കുകയും ചെയ്തു. നടപടിക്രമങ്ങൾ വേഗത്തിലാക്കി കെ-സിഡിസി യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ സുരക്ഷ, പകർച്ചവ്യാധി മുൻകൂട്ടിയുള്ള നിർണയം, രോഗത്തിന്റെ ഗതിയറിയുക, പൊതുജനാരോഗ്യ ഡേറ്റ മാനേജ്‌മെന്റ്, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ നയ ശുപാർശകൾ, മറ്റ് ഗവേഷണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുക, പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ തടയുന്നതിനും കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും ‘വൺ ഹെൽത്ത്’ എന്ന സമീപനം വളർത്തിയെടുക്കുക, സുസ്ഥിരമായ ഒരു പ്രവർത്തന മാതൃക വികസിപ്പിക്കുക എന്നിവയാണ് കെ-സിഡിസിയുടെ പ്രധാന ലക്ഷ്യങ്ങൾ.

‘ആഗോളമായി ചിന്തിക്കുക, പ്രാദേശികമായി പ്രവർത്തിക്കുക’ എന്നതാണ് കെ-സിഡിസിയുടെ പ്രധാന മുദ്രാവാക്യം. സംസ്ഥാനത്തിന്റെ പ്രാദേശിക സാന്നിദ്ധ്യം, വിവരശേഖരണം, ഏകോപനം എന്നിവ ദ്രുതഗതിയിലാക്കുന്നതിന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കെ-സിഡിസി സാറ്റലൈറ്റ് കേന്ദ്രങ്ങൾ സ്ഥാപിക്കും. മാത്രവുമല്ല, മറ്റ് സംസ്ഥാനങ്ങളുടെയും പകർച്ചവ്യാധി നിയന്ത്രണം, രോഗപ്രതിരോധം, ആരോഗ്യ സംരക്ഷണം എന്നിവയിൽ ദേശീയ പ്രാധാന്യമുള്ള ഒരു കേന്ദ്രമായി കെ-സിഡിസി മാറുന്നതാണ്.

ആരോഗ്യ മേഖലയുടെ അടിസ്ഥാനപരമായ ഫീൽഡ്തല പ്രവർത്തനങ്ങൾ ഉൾപ്പടെ വിവിധ മേഖലകളേയും സ്ഥാപനങ്ങളേയും ഏകോപിപ്പിച്ച് ആരോഗ്യ പരിപാലനത്തിന്റെ എല്ലാ മേഖലകളിലും മികച്ച നവീകരണ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഒരു ആശയകേന്ദ്രമായി കെ-സിഡിസി പ്രവർത്തിക്കുക. കൂടാതെ ദുരന്തങ്ങൾ, പകർച്ചവ്യാധികൾ, മറ്റ് പ്രകൃതി ദുരന്തങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ അടിയന്തിര പ്രവർത്തനങ്ങളുടെയും കേന്ദ്രമായിരിക്കും ഇത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

Next Post

‘ആരോഗ്യകരമായ ബന്ധങ്ങൾ എങ്ങനെയായിരിക്കണം’, കുട്ടികളിൽ അവബോധം സൃഷ്ടിക്കണമെന്ന് വനിത കമ്മിഷൻ അധ്യക്ഷ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘ആരോഗ്യകരമായ ബന്ധങ്ങൾ എങ്ങനെയായിരിക്കണം’, കുട്ടികളിൽ അവബോധം സൃഷ്ടിക്കണമെന്ന് വനിത കമ്മിഷൻ അധ്യക്ഷ

'ആരോഗ്യകരമായ ബന്ധങ്ങൾ എങ്ങനെയായിരിക്കണം', കുട്ടികളിൽ അവബോധം സൃഷ്ടിക്കണമെന്ന് വനിത കമ്മിഷൻ അധ്യക്ഷ

താമരശ്ശേരി ചുരത്തില്‍ നിന്ന് രണ്ട് പേര്‍ കൊക്കയിലേക്ക് വീണു, സംഭവം ബൈക്ക് അപകടത്തിൽ പെട്ട്

താമരശ്ശേരി ചുരത്തില്‍ നിന്ന് രണ്ട് പേര്‍ കൊക്കയിലേക്ക് വീണു, സംഭവം ബൈക്ക് അപകടത്തിൽ പെട്ട്

ബസ്സിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയില്‍

ബസ്സിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയില്‍

കഴക്കൂട്ടത്തെ സ്ത്രീക്കെതിരായ അതിക്രമം; കേരളത്തിലെ ക്രമസമാധാന സാഹചര്യം പരിതാപകരമെന്ന് ദേശീയ വനിത കമ്മീഷന്‍

കഴക്കൂട്ടത്തെ സ്ത്രീക്കെതിരായ അതിക്രമം; കേരളത്തിലെ ക്രമസമാധാന സാഹചര്യം പരിതാപകരമെന്ന് ദേശീയ വനിത കമ്മീഷന്‍

മാലിന്യം തള്ളൽ: കൊച്ചിയിൽ 10 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

മാലിന്യം തള്ളൽ: കൊച്ചിയിൽ 10 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In