മംഗളൂരു: സദാചാര ഗുണ്ടായിസവും സാമുദായിക വിദ്വേഷ പ്രവർത്തനവും നടത്തിയവർക്ക് ലഭിച്ച ജാമ്യം റദ്ദാക്കാനും പുതുതായി കേസിൽപെടുന്നവർക്ക് ജാമ്യം നിഷേധിക്കാനും പൊലീസ് കോടതിയെ സമീപിക്കുമെന്ന് ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് സി.ബി. ഋഷ്യന്ത്.
ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയും ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവുവും നിർദേശിച്ച പോലെ സദാചാര ഗുണ്ടായിസത്തിന് എതിരെ പൊലീസ് നടപടി ശക്തമാക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഗുണ്ടാ നിയമം നടപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും അരുതെന്നാണ് സർക്കാർ നിർദേശം. വെറും രണ്ട് ശതമാനം ആളുകളാണ് കുഴപ്പക്കാർ. അവരോട് അയഞ്ഞ നിലപാട് സ്വീകരിക്കുന്നത് ബാക്കി ജനങ്ങളോടും നാടിനോടുമുള്ള നീതികേടാവുമെന്ന് എസ്.പി പറഞ്ഞു.