മുംബൈ: വെര്‍സോവ-ബാന്ദ്ര സീ ലിങ്കിന് വീര്‍ സവര്‍ക്കര്‍ സേതു എന്ന് പേരിടാന്‍ മഹാരാഷ്ട്ര മന്ത്രിസഭയുടെ തീരുമാനം. പണി പൂര്‍ത്തിയാകുന്ന മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കിന് അടല്‍ ബിഹാരി വാജ്പെയ് സ്മൃതി നവ സേതു അടല്‍ സേതു എന്ന പേര് നല്‍കാനും തീരുമാനമായി. വെര്‍സോവ- ബാന്ദ്ര സീ ലിങ്കിന് സവര്‍ക്കറുടെ പേര് നല്‍കുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ രണ്ട് മഹത്തായ നേതാക്കളുടെ പേരുകള്‍ പാലങ്ങള്‍ക്ക് നല്‍കിയതില്‍ വിവാദമുണ്ടാകരുതെന്ന് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ സുധീര്‍ മുംന്ഗംദിവാര് പറഞ്ഞു.