തൃശൂര്‍: അരിക്കൊമ്പനെ ചിന്നക്കനാലില്‍ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റ് വരെ കാല്‍നട യാത്രയുമായി യുവാവ്. തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി രേവദ് ബാബുവാണ് ഒറ്റയാള്‍ സമരവുമായി രംഗത്തെത്തിയത്. അരിക്കൊമ്പന് വേണ്ടിയാണ് ഓട്ടോ ഡ്രൈവറായ രേവദ് ബാബുവിന്റെ ഈ യാത്ര. മുമ്പ് അരിക്കൊമ്പനെ കാണാന്‍ മുമ്പ് തൃശൂരില്‍ നിന്ന തേനിയിലേക്കെത്തിയ ആളായിരുന്നു രേവന്ദ്. രേവദിന്റെ യാത്ര കാസര്‍ഗോട്ട് നിന്ന് ആരംഭിച്ചു. ഓരോ ദിവസവും 100 കിലോ മീറ്റര്‍ സഞ്ചരിക്കും.