മിക്ക പുരുഷന്മാരെയും സ്ത്രീകളെയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്നായി മാറിയിരിക്കുകയാണ് തൈറോയ്ഡ്. തൈറോയ്ഡ് പ്രശ്‌നങ്ങൾ സ്ത്രീകളിൽ ഹോർമോൺ അസന്തുലിതാവസ്ഥ, ആർത്തവ പ്രശ്നങ്ങൾ, ഭാരംകൂടുക, ചർമ്മപ്രശ്നങ്ങൾ, വന്ധ്യത, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. ഹൈപ്പോതൈറോയിഡിസം ക്രമരഹിതമായ ആർത്തവചക്രം, അണ്ഡോത്പാദനം, ഗർഭം അലസൽ, മാസം തികയാതെയുള്ള ജനനം എന്നിവെയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.
ഇന്ത്യയിൽ തൈറോയ്ഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബോധവൽക്കരണമില്ലായ്മയാണ് ഇതിനു പിന്നിൽ. സ്ത്രീകൾക്കിടയിൽ ഏറ്റവും വ്യാപകമായി കണ്ട് വരുന്ന ഒന്നാണ് ഹൈപ്പോതൈറോയിഡിസം. ഇന്നത്തെ കാലത്ത് തൈറോയ്ഡ് രോഗങ്ങളുടെ പ്രവണത വർധിച്ചുവരികയാണ്. 10 സ്ത്രീകളിൽ ഒരാൾക്ക് ഹൈപ്പോതൈറോയിഡ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തൈറോയിഡിന്റെ അളവ് കൂടുന്നത് അബോർഷനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
തൈറോയ്ഡ് പ്രശ്നം നേരത്തെ കണ്ടെത്തി ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. കാരണം അവ ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്ന് ഡോ. സുരഭി സിദ്ധാർത്ഥ അഭിമുഖത്തിൽ പറഞ്ഞു. തൈറോയ്ഡ് ഗ്രന്ഥി ആർത്തവ ചക്രത്തെ നിയന്ത്രിക്കുന്നുവെന്ന് ഡോ. സുരഭി പറഞ്ഞു. തൈറോയ്ഡ് ഹോർമോണിന്റെ അധികമോ കുറവോ ആർത്തവത്തെ വളരെ നേരിയതോ ക്രമരഹിതമോ ആക്കും. ഈ തൈറോയ്ഡ് പ്രശ്നങ്ങൾ ഗർഭാവസ്ഥയിൽ കുഞ്ഞിന് നേരത്തെയുള്ള ആർത്തവവിരാമത്തിനും സങ്കീർണതകൾക്കും കാരണമാകും.
തൈറോയ്ഡ് പ്രശ്നങ്ങൾ വേഗത്തിലുള്ളതും ക്രമരഹിതവുമായ ഹൃദയമിടിപ്പ്, ഹൃദയസ്തംഭനം എന്നിവയ്ക്ക് കാരണമാകും. തൈറോയ്ഡ് തകരാറുകൾ വിഷാദ രോഗ സാധ്യത വർദ്ധിപ്പിക്കാം. വരണ്ടതും വിളറിയതുമായ ചർമ്മം, ചൊറിച്ചിൽ, മുടികൊഴിച്ചിൽ, വരണ്ടതും പൊട്ടുന്നതുമായ നഖങ്ങൾ എന്നിവയ്ക്കും തൈറോയ്ഡ് കാരണമാകാനുള്ള സാധ്യത കൂടുതലാണെന്ന് ഡോ.സുരഭി പറഞ്ഞു.