ദില്ലി: ചാന്ദ്രയാന്‍ -3 ദൗത്യം ജൂലൈ 13 ന് വിക്ഷേപിക്കുമെന്ന് ഇസ്ട്രോ മേധാവി എസ് സോമനാഥ് പറഞ്ഞു. ജൂലൈ 13 ന് ഉച്ചയ്ക്ക് 2:30 മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണമെന്ന് അധികൃതര്‍ അറിയിച്ചു. ചന്ദ്രയാന്‍-3 ദൗത്യം ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ ജിയോസിന്‍ക്രണസ് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-III-ല്‍ ആണ് വിക്ഷേപണം നടത്തുക.
ചന്ദ്രയാന്‍-3-ല്‍ തദ്ദേശീയ ലാന്‍ഡര്‍ മൊഡ്യൂള്‍ (എല്‍എം), പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ (പിഎം), ഗ്രഹാന്തര ദൗത്യങ്ങള്‍ക്ക് ആവശ്യമായ പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു റോവര്‍ എന്നിവ ഉള്‍പ്പെടുന്നു. നാല് വര്‍ഷം മുമ്പ് ചന്ദ്രോപരിതലത്തില്‍ പതിച്ച ചന്ദ്രയാന്‍-2 ദൗത്യത്തെ തുടര്‍ന്നാണ് ഈ വിക്ഷേപണം. ജൂലൈ 12 മുതല്‍ ജൂലൈ 19 വരെയുള്ള കാലയളവ് വിക്ഷേപണത്തിന് അനുയോജ്യമാണെന്ന് സോമനാഥ് പറഞ്ഞു.