ദില്ലി: ഉത്തര്‍പ്രദേശില്‍ ജംഗില്‍ രാജെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേര്‍ക്കുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ബി ജെ പി ഭരണത്തില്‍ ആരും സുരക്ഷിതരല്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. ട്വീറ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചന്ദ്രശേഖര്‍ ആസാദിന് നേര്‍ക്ക് കാറിലെത്തിയ അക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു. യുപിയിലെ സഹാറണ്‍പൂരില്‍ വെച്ചാണ് ആസാദിന് നേര്‍ക്ക് വധശ്രമമുണ്ടായത്. വെടിയുണ്ട ആസാദിന്റെ കാറിലൂടെ തുളച്ചുകയറി. ഇടുപ്പിലാണ് വെടിയേറ്റത്. ഭീം ആര്‍മി മേധാവിക്കെതിരായ ആക്രമണത്തെ അപലപിച്ച എസ്പി മേധാവി കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് യോഗി സര്‍ക്കാര്‍ ആരോപിച്ചു.