• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കാർ നിർത്തിയില്ല, 17കാരനെ വെടിവച്ച് കൊന്ന് പൊലീസ്; പ്രതിഷേധത്തില്‍ മുങ്ങി ഫ്രാന്‍സ്

by Web Desk 06 - News Kerala 24
June 29, 2023 : 11:00 am
0
A A
0
കാർ നിർത്തിയില്ല, 17കാരനെ വെടിവച്ച് കൊന്ന് പൊലീസ്; പ്രതിഷേധത്തില്‍ മുങ്ങി ഫ്രാന്‍സ്

പാരീസ്: പാരിസില്‍ കൗമാരക്കാരനെ പൊലീസ് വെടിവച്ചുകൊന്നതിന് പിന്നാലെ പ്രതിഷേധത്തില്‍ മുങ്ങി ഫ്രാന്‍സ്. വടക്കൻ ആഫ്രിക്കൻ വംശജനായ 17 കാരനെയാണ് പാരീസിലെ നാന്‍ടെറിയില്‍ പൊലീസ് ചൊവ്വാഴ്ച വെടിവച്ച് കൊന്നത്. കാർ നിർത്താൻ ആവശ്യപ്പെട്ടത് അനുസരിക്കാത്തതിനെ തുടർന്നായിരുന്നു വെടിവയ്പ്. നെയില്‍ എം  എന്ന 17കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ചില ഗതാഗത നിയമ ലംഘനങ്ങളില്‍ 17കാരന്‍ ഓടിച്ചിരുന്ന വാടക കാര്‍ ഉള്‍പ്പെട്ടിരുന്നു.

തോക്ക് ചൂണ്ടിക്കൊണ്ട് 17കാരനോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുന്ന പൊലീസുകാരന്‍റെ ദൃശ്യങ്ങളും വളരെ അടുത്ത് നിന്ന് 17കാരനെ വെടിവയ്ക്കുന്നതുമായ ദൃശ്യങ്ങളും പുറത്ത് വന്നതോടെ വലിയ പ്രതിഷേധത്തിനാണ് ഫ്രാന്‍സ് വേദിയായിരിക്കുന്നത്. വെടിവയ്പിന് പിന്നാലെ ഏതാനും മീറ്ററുകള്‍ മുന്നോട്ട് നീങ്ങിയ കാര്‍ ഇടിച്ച് തകരുകയായിരുന്നു. എമര്‍ജന്‍സി സേന 17കാരനെ പെട്ടന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.  കൌമാരക്കാരനെ വെടിവച്ച് കൊന്നത് മാപ്പർഹിക്കാത്ത കുറ്റമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോൺ ബുധനാഴ്ച വിശദമാക്കി.

പൊലീസ് തലസ്ഥാനത്ത് ആളുകള്‍ പ്രതിഷേധവുമായി നിരവധി ആളുകളാണ് തടിച്ച് കൂടിയത്. പ്രതിഷേധക്കാര്‍ കാറുകള്‍ക്ക് തീ വയ്ക്കുകയും ബസ് സ്റ്റോപ്പുകള്‍ അടിച്ച് തകര്‍ക്കുകയും പൊലീസിനെതിരെ പടക്കങ്ങള്‍ പൊട്ടിച്ചെറിയുകയും അടക്കമുള്ള നടപടികളാണ് സ്വീകരിച്ചത്. പ്രതിഷേധക്കാരനെ നേരിടാനായി വന്‍ പൊലീസ് സന്നാഹമാണ് ഫ്രാന്‍സില്‍ നിരത്തിലുള്ളത്. ഇവരെ പിരിച്ച് വിടാനായി കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗവും നടക്കുകയും ചെയ്തു. ഫ്രെഞ്ച് സര്‍ക്കാര്‍ കൊലപാതകത്തെ അപലപിച്ചിട്ടുണ്ട്. പുറത്ത് വരുന്ന ദൃശ്യങ്ങളും വീഡിയോകളും ഞെട്ടിക്കുന്നതാണെന്ന നിരീക്ഷണത്തോടെയാണ് സര്‍ക്കാരിന്‍റെ പ്രതികരണം. സംഭവത്തില്‍ അന്വേഷണം നടക്കുമെന്നും പ്രതിഷേധക്കാരോട് ശാന്തരാകാനുമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ 13ഓളം പേരാണ് പൊലീസ് ട്രാഫിക് സ്റ്റോപ്പുകളിലും ചെക്ക് പോസ്റ്റുകളിലും കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.  17കാരന്‍റെ മരണത്തിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങഇല്‍ 31 പരാണ് അറസ്റ്റിലായിട്ടുള്ളത്. 25ഓളം പൊലീസുകാര്‍ക്ക് പ്രതിഷേധത്തിനിടെ പരിക്കേറ്റിട്ടുണ്ട്. 40ഓളം കാറുകളാണ് തീ വയ്പ്പില്‍ നശിച്ചത്.

നിലവിലെ സാഹചര്യം അംഗീകരിക്കാനാവില്ലെന്നും എന്‍റെ ഫ്രാന്‍സിനോട് വിഷമം തോന്നുന്നുവെന്നും. വളരെ പെട്ടന്ന് നമ്മളെ വിട്ട് പിരിഞ്ഞ കുഞ്ഞ് മാലാഖ നെയിലിന്‍റെ കുടുംബത്തിനും ബന്ധുക്കളോടൊപ്പമാണ് തന്‍റെ മനസുള്ളതെന്നും ഫ്രാന്‍സ് ഫുട്ബോള്‍ താരം കിലിയന്‍ എംബാപെ ട്വീറ്റ് ചെയ്തു. പതിനേഴുകാരനെ വെടിവച്ച പൊലീസുകാരനെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഅദനിയുടെ ആരോഗ്യസ്ഥിതി മോശം; ചികിത്സ തുടരുന്നു, അൻവാർശ്ശേരിയിലേക്കുള്ള യാത്രയിൽ തീരുമാനമായില്ല

Next Post

പല വാതിലുകൾ മുട്ടി, 3 മാസമായിട്ടും ജോലി ലഭിച്ചിട്ടില്ല; സഹായമഭ്യർത്ഥിച്ച് മുൻ സ്വിഗ്ഗി ജീവനക്കാരൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
എറണാകുളത്ത് സ്വിഗ്ഗി വിതരണക്കാരുടെ അനിശ്ചിതകാല സമരം

പല വാതിലുകൾ മുട്ടി, 3 മാസമായിട്ടും ജോലി ലഭിച്ചിട്ടില്ല; സഹായമഭ്യർത്ഥിച്ച് മുൻ സ്വിഗ്ഗി ജീവനക്കാരൻ

5 പവന്‍റെ താലി മാല പൊട്ടിച്ച് മുങ്ങി; പൊങ്ങിയത് റിസോർട്ടിൽ, പ്രതികളെ കയ്യോടെ പൊക്കി

5 പവന്‍റെ താലി മാല പൊട്ടിച്ച് മുങ്ങി; പൊങ്ങിയത് റിസോർട്ടിൽ, പ്രതികളെ കയ്യോടെ പൊക്കി

പനിബാധിച്ച് വീണ്ടും മരണം; കാസർകോട് സ്വദേശിയായ 28കാരി മംഗലാപുരത്ത് ചികിത്സയിലിരിക്കെ മരിച്ചു

പനിബാധിച്ച് വീണ്ടും മരണം; കാസർകോട് സ്വദേശിയായ 28കാരി മംഗലാപുരത്ത് ചികിത്സയിലിരിക്കെ മരിച്ചു

കഷ്ണങ്ങളാക്കിയ ആനക്കൊമ്പുമായി യുവാവ്; രഹസ്യ വിവരം, കെഎസ്ആർടിസി ബസിൽ പരിശോധന, അറസ്റ്റ്

കഷ്ണങ്ങളാക്കിയ ആനക്കൊമ്പുമായി യുവാവ്; രഹസ്യ വിവരം, കെഎസ്ആർടിസി ബസിൽ പരിശോധന, അറസ്റ്റ്

ദുരന്തമായി രഥയാത്ര; ഇരുമ്പ് രഥം വൈദ്യുത ലൈനില്‍ തട്ടി, 6 പേര്‍ ഷോക്കേറ്റ് മരിച്ചു

ദുരന്തമായി രഥയാത്ര; ഇരുമ്പ് രഥം വൈദ്യുത ലൈനില്‍ തട്ടി, 6 പേര്‍ ഷോക്കേറ്റ് മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In