ലോസ് ഏഞ്ചൽസ്: 200 ഓളം യാത്രക്കാരുമായി പോയ ആംട്രാക്ക് ട്രെയിൻ വാട്ടർ ട്രക്കുമായി കൂട്ടിയിടിച്ച് ഭാഗികമായി പാളം തെറ്റി 15 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ട്രക്ക് ഡ്രൈവറെ ട്രോമ സെന്ററിലേക്ക് കൊണ്ടുപോയി. മറ്റ് 14 പേരെ നിസാര പരിക്കുകളോടെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാ യാത്രക്കാരെയും 13 ജീവനക്കാരെയും ഒഴിപ്പിച്ചതായി ആംട്രാക്ക് പ്രസ്താവനയിൽ പറഞ്ഞു.
ലോസ് ഏഞ്ചൽസിൽ നിന്ന് സിയാറ്റിലിലേക്കുള്ള യാത്രയിൽ ലോസ് ഏഞ്ചൽസിൽ നിന്ന് 80 കിലോമീറ്റർ അകലെ മൂർപാർക്കിലാണ് ട്രെയിൻ പാളം തെറ്റിയത്. വാട്ടർ ട്രക്കുമായി കൂട്ടിയിടിച്ചതിന്‍റെ ആഘാതത്തിലാണ് ട്രെയിൻ പാളം തെറ്റിയത്. അഗ്നിശമനസേനയും എമർജൻസി മെഡിക്കൽ ജീവനക്കാരും ഉടൻ സ്ഥലത്തെത്തി ഏകദേശം 198 യാത്രക്കാരേയും 13 ജീവനക്കാരേയും രക്ഷപ്പെടുത്തി. ഗുരുതരമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യാത്രക്കാരെ സുരക്ഷിതമായി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
ആംട്രാക്ക് എന്ന പേരിൽ ബിസിനസ് നടത്തുന്ന നാഷണൽ റെയിൽറോഡ് പാസഞ്ചർ കോർപ്പറേഷൻ, അമേരിക്കയിലെ ദേശീയ പാസഞ്ചർ റെയിൽറോഡ് കമ്പനിയാണ്.