ന്യൂഡൽഹി∙ സുഹൃത്തിനൊപ്പം പാര്‍ക്കിലെത്തിയ പതിനാറു വയസ്സുകാരിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ഡല്‍ഹിയിലെ ഷഹ്ബാദ് ഡയറിയിലാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിക്കു നേരെ അതിക്രമമുണ്ടായത്. മൂന്നുപേര്‍ പിടിയിലായതായി പൊലീസ് വ്യക്തമാക്കി. പ്രതികളിലൊരാള്‍ ഒളിവിലാണ്.
പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികള്‍ക്ക് പെണ്കുട്ടിയേയോ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനേയോ ഇതിനുമുന്‍പ് പരിചയമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.