ദില്ലി: വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർ അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന 7 ലക്ഷം രൂപ വരെയുള്ള പണമിടപാടുകള്‍ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന് (എല്‍ആര്‍എസ്) കീഴിൽ ഉൾപ്പെടില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. ഒരു സാമ്പത്തിക വർഷം 7 ലക്ഷം രൂപ വരെയുള്ള പണമിടപാടുകൾ അതിനാൽ ടി.സി.എസ് ( സ്രോതസിൽ നിന്നു ശേഖരിക്കുന്ന നികുതി) ബാധകമാവില്ലെന്നും 2023 ജൂൺ 28-ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ, റിസർവ് ബാങ്കിന്റെ ഉദാരവൽക്കരിച്ച പണമയയ്ക്കൽ പദ്ധതിയുടെ (ലിബറലൈസ്‌ഡ് റെമിറ്റൻസ് സ്കീം ) കീഴിൽ വിദേശനാണ്യ വിനിമയ ചട്ടം പരിഷ്കരിച്ച് പണമിടപാടുകൾക്ക് 20% ടിസിഎസ് എന്ന നിബന്ധന കേന്ദ്രം കൊണ്ടുവന്നിരുന്നു.