കൊല്ലം: ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയിൽ അടുത്ത അധ്യയനവർഷം മുതൽ നാലുവർഷ ബിരുദ പാഠ്യപദ്ധതി ആരംഭിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനത്തിന് അക്കാദമിക് കൗൺസിൽ അംഗീകാരം നൽകി.
പദ്ധതി നടത്തിപ്പിനുള്ള കരിക്കുലം ചട്ടക്കൂട് തയ്യാറാക്കാൻ സിൻഡിക്കേറ്റ് അംഗം എം ജയപ്രകാശ് കൺവീനറും രജിസ്‌ട്രാർ ഡിംപി വി ദിവാകരൻ സെക്രട്ടറിയുമായി എട്ടംഗ കമ്മിറ്റിയെ അക്കാദമിക് കൗൺസിൽ നിയോഗിച്ചു. സാക്ഷരതാ മിഷന്റെയും ഹിന്ദി പ്രചാരസഭയുടെയും പരീക്ഷകൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് നൽകാനും തീരുമാനിച്ചു. യോഗത്തിൽ വൈസ് ചാൻസലർ പി എം മുബാറക് പാഷ അധ്യക്ഷനായി.