കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതി മോൻസൻ മാവുങ്കൽ പരാതി നൽകി. ജയിൽ ജയിൽ സുപ്രണ്ട് വഴിയാണ് കോടതിയ്ക്ക് മോൻസൻ പരാതി നൽകിയത്. കെ.സുധാകരന് തട്ടിപ്പിൽ പങ്കുണ്ടെന്ന് പറയാൻ ഡിവൈഎസ്പി റസ്റ്റം ഭീഷണിപ്പെടുത്തിയെന്നും പേര് പറഞ്ഞാൽ പോക്സോ, ചീറ്റിങ്ങ് കേസുകളിൽ നിന്ന് രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമാണ് കോടതിക്ക് നൽകിയ പരാതിയിലുള്ളത്. നേരത്തെയും സുധാകരനെ സംരക്ഷിക്കുന്ന രീതിയിലുള്ള പ്രതികരണമായിരുന്നു മോൻസൻ മാവുങ്കൽ നടത്തിയിട്ടുള്ളത്. സുധാകരനെ കുടുക്കാൻ നീക്കം നടക്കുന്നുവെന്നായിരുന്നു മോൻസന്റെ ആരോപണം.