• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

ഇന്ത്യയിലെ ക്രെഡിറ്റ് കാർഡിലെ കടം 2 ലക്ഷം കോടിക്ക് മുകളിൽ; ആശങ്ക വേണ്ടെന്ന് ബാങ്കുകൾ

by Web Desk 06 - News Kerala 24
July 1, 2023 : 7:17 pm
0
A A
0
ഇന്ത്യയിലെ ക്രെഡിറ്റ് കാർഡിലെ കടം 2 ലക്ഷം കോടിക്ക് മുകളിൽ; ആശങ്ക വേണ്ടെന്ന് ബാങ്കുകൾ

രാജ്യത്ത്  ക്രെഡിറ്റ് കാർഡ് കുടിശ്ശിക 2 ലക്ഷം കോടി കവിഞ്ഞു. ആർബിഐയുടെ കണക്കുകൾ പ്രകാരം, ക്രെഡിറ്റ് കാർഡ് കുടിശ്ശിക 2023 ഏപ്രിൽ മാസത്തിൽ 2,00,258 കോടി രൂപയിലെത്തി. 2022 ഏപ്രിൽ മാസവുമായി താരതമ്യം ചെയ്യുമ്പോൾ 29.7 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായിരിക്കുന്നത്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചത് കൊണ്ടുമാത്രം, ബാങ്കുകളിലേക്കുള്ള തിരിച്ചടവ് തുക രണ്ട് ലക്ഷം കോടിയായി ഉയരുന്നത് ഇതാദ്യമായാണ്.

സുരക്ഷിതമല്ലാത്ത ബാങ്ക് വായ്പകളുടെ വർദ്ധനവ് സംബന്ധിച്ച്  ആർബിഐ മുന്നറിയിപ്പ്  നൽകിയിട്ടുണ്ടെങ്കിലും നിലവിലുള്ള  ക്രെഡിറ്റ് കാർഡ് കുടിശ്ശികയുടെ വിഹിതം ചെറുതാണെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ബാങ്കുകൾ വിലയിരുത്തുന്നത്. ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ വർദ്ധന, വർദ്ധിച്ചുവരുന്ന കടബാധ്യതയെ അല്ല സൂചിപ്പിക്കുന്നത്. ഉപയോഗത്തിലെ വർദ്ധന, പണപ്പെരുപ്പം എന്നിവയാണ് തുക ഉയരാൻ കാരണമെന്നും ബാങ്കുകൾ അഭിപ്രായപ്പെടുന്നു. മാത്രമല്ല ഉപഭോക്തൃ ചിലവ് വർധിക്കുന്നു എന്നതിന്റെ കൂടി സൂചനയാണിതെന്നും ബാങ്കുകൾ വ്യക്തമാക്കുന്നു.  2023 ഏപ്രിലിൽ ഓൺലൈൻ മാർഗങ്ങളിലൂടെയുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗം 1.3 ലക്ഷം കോടി രൂപയുടേതായിരുന്നു.

വർധിച്ചുവരുന്ന ക്രെഡിറ്റ് കാർഡ് ഉപയോഗം ഇന്നത്തെ തലമുറയുടെ മാറിയ ജീവിതശൈലിയെയാണ് പ്രതിഫലിപ്പിക്കുന്നത്. കടം വാങ്ങുന്നതിനോ അനാവശ്യ കടങ്ങൾ ഉണ്ടാക്കുന്നതിനോ ജാഗ്രത പുലർത്തുന്ന മുൻപത്തെ തലമുറയിൽ നിന്ന് വ്യത്യസ്തമായി, ഇന്നത്തെ തലമുറ മിക്കവാറും എല്ലാറ്റിനും ക്രെഡിറ്റ് കാർഡ് കടത്തെയാണ് ആശ്രയിക്കുന്നത്.പണപ്പെരുപ്പം, ക്രെഡിറ്റ് കാർഡ് ഉപയോഗം വർധിപ്പിച്ചിട്ടുണ്ടെന്നും, ക്രെഡിറ്റ് കാർഡ് ഉപയോഗം വർധിക്കുന്നത് ഉപഭോക്താക്കളുടെ വിശ്വാസം വർധിക്കുന്നതിന്റെ കൂടി തെളിവാണെന്നും അഭിപ്രായങ്ങളുണ്ട്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2023 ഏപ്രിലിൽ പ്രചാരത്തിലുള്ള ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 86 ദശലക്ഷത്തിലധികം കവിഞ്ഞു. 2022 ഏപ്രിലിനെ അപേക്ഷിച്ച് ഏകദേശം 15 ശതമാനം വർധനയാണ് ഉണ്ടായത്, കഴിഞ്ഞ വർഷം, മൊത്തം ക്രെഡിറ്റ് കാർഡുകൾ 75 ദശലക്ഷം ആയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചന്ദ്രശേഖർ ആസാദ് വധശ്രമ കേസ്: നാല് പേർ അറസ്റ്റിൽ, മൂന്ന് പേർ യുപി സ്വദേശികൾ

Next Post

വിജയിയുടെ രാഷ്ട്രീയ പ്രവേശനം: ചോദ്യങ്ങളില്‍ മാധ്യമങ്ങളോട് തട്ടിക്കയറി നടന്‍ ശരത് കുമാര്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വിജയിയുടെ രാഷ്ട്രീയ പ്രവേശനം: ചോദ്യങ്ങളില്‍ മാധ്യമങ്ങളോട് തട്ടിക്കയറി നടന്‍ ശരത് കുമാര്‍

വിജയിയുടെ രാഷ്ട്രീയ പ്രവേശനം: ചോദ്യങ്ങളില്‍ മാധ്യമങ്ങളോട് തട്ടിക്കയറി നടന്‍ ശരത് കുമാര്‍

രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനത്തെ അഭിനന്ദിച്ച് ബിജെപി

രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനത്തെ അഭിനന്ദിച്ച് ബിജെപി

ട്രാവലർ തട്ടി മധ്യവയസ്ക മരിച്ചു; അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ, കേസെടുത്ത് പൊലീസ്

കക്കൂസ് ടാങ്കിൽ മൃതദേഹം; ഗൃഹനാഥനെ കൊന്ന് ചാക്കിലാക്കി കക്കൂസ് കുഴിയിൽ തള്ളി

ഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടെ ഹൗസ് ബോട്ടിൽ നിന്ന് കായലില്‍ വീണു ; വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങി; പുഴയില്‍ കാണാതായ രണ്ട് പേരിൽ ഒരു കുട്ടി മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി

നാലാം ദിനം ബോക്സോഫീസില്‍ കുത്തനെ വീണ് ‘ആദിപുരുഷ്’!

ആദിപുരുഷ് സംവിധായകനും, നിര്‍മ്മാതാവും നേരിട്ട് ഹാജറാകുവാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In