മാവേലിക്കര ∙ ചെട്ടികുളങ്ങര എസ്എൻഡിപി യോഗം കൊയ്പ്പള്ളികാരാണ്മ 353-ാം നമ്പർ ശാഖയിൽ മോഷണം. ഞായറാഴ്ച രാവിലെ ഗുരുക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രത്തിന്റെ മുന്നിൽ സ്ഥാപിച്ചിരുന്ന 2 കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചു.
ക്ഷേത്രത്തിനു സമീപത്തുള്ള ശാഖാ ഓഫിസിന്റെ കതക് കുത്തിപ്പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും കവർന്നു. മൊത്തം 40,000 രൂപ നഷ്ടമായതായി ശാഖാ ഭാരവാഹികൾ പറഞ്ഞു. കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.