ദുബൈ: ദുബൈയില്‍ മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഒരു സ്ത്രീ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റതായി ദുബൈ പോലീസ് വ്യാഴാഴ്ച അറിയിച്ചു. ബുധനാഴ്ചയാണ് അപകടങ്ങളുണ്ടായത്. അമിതവേഗം തിരക്കുള്ള റോഡുകള്‍ അശ്രദ്ധമായി മുറിച്ചു കടക്കുന്നത് എന്നിവ ഉള്‍പ്പെടെയുള്ള ഗതാഗത നിയമലംഘനങ്ങള്‍ മൂലമാണ് അപകടങ്ങള്‍ ഉണ്ടായതെന്ന് ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു.
ആദ്യത്തെ അപകടമുണ്ടായത് രാവിലെയാണ്. അല്‍ കരാമ ടണലില്‍ ബസ് ഒരു വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഈ അപകടത്തില്‍ 10 പേര്‍ക്ക് നിസ്സാര പരിക്കേറ്റതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈ ഹില്‍സിന് എതിര്‍വശം ഉമ്മുസുഖൈം റോഡില്‍ വെച്ച് രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് രണ്ടാമത്തെ അപകടമുണ്ടായത്. റോഡിലെ ലേന്‍ തെറ്റിച്ച് വാഹനമോടിച്ചതാണ് അപകട കാരണമെന്ന് ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി വ്യക്തമാക്കി. അല്‍ ഖൈല്‍ റോഡില്‍ അനുവാദമില്ലാത്ത സ്ഥലത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് ഒരു സ്ത്രീ മരിച്ചത്. അമിത വേഗം അശ്രദ്ധമായി റോഡ് മുറിച്ചു കടക്കുന്നത്. റോഡിലെ പാത പാലിക്കാതെ വാഹനമോടിക്കുന്നത് എന്നിവക്കെതിരെ ദുബൈ ട്രാഫിക് പോലീസ് മേധാവി മുന്നറിയിപ്പ് നല്‍കി.