• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബി.ആർ.എസ് ബി.ജെ.പിയുടെ ബി ടീമെന്ന് രാഹുൽ; പാവങ്ങൾക്ക് വേണ്ടിയുള്ള പാർട്ടിയെന്ന് തിരുത്തി ബി.ആർ.എസ്

by Web Desk 04 - News Kerala 24
July 3, 2023 : 2:26 pm
0
A A
0
ബി.ആർ.എസ് ബി.ജെ.പിയുടെ ബി ടീമെന്ന് രാഹുൽ; പാവങ്ങൾക്ക് വേണ്ടിയുള്ള പാർട്ടിയെന്ന് തിരുത്തി ബി.ആർ.എസ്

ന്യൂഡൽഹി: കെ. ചന്ദ്രശേഖര റാവുവും അദ്ദേഹത്തിന്‍റെ പാർട്ടിയായ ഭാരത് രാഷ്ട്ര സമിതിയും (ബി.ആർ.എസ്) ബി.ജെ.പിയുടെ ബിടീമായി പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കെ.സി.ആറിന്‍റെ പിന്തുണ കേന്ദ്ര സർക്കാരിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കെ.സി.ആറിനെ അധികാരത്തിൽ നിന്ന് നീക്കണമെന്നും രാഹുൽ ജനങ്ങളോട് ആഹ്വാനം ചെയ്തു. തെലങ്കാനയിലെ ഖമ്മം ജില്ലയിൽ കോൺഗ്രസ് നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ നിർധനരാ‍യ മുതിർന്ന പൗരന്മാർക്കും വിധവകൾക്കും 4000 രൂപ പ്രതിമാസ പെന്‍ഷനായി നൽകുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. കർണാടകയിൽ നിന്നും അഴിമതിക്കാരും പാവപ്പെട്ടവർക്ക് വിരുദ്ധവുമായിരുന്ന ബി.ജെ.പി സർക്കാരിനെ ഞങ്ങൾ താഴെയിറക്കി. അതേ ഫലം തെലങ്കാനയിലും ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ബി.ആർ.എസ് പങ്കെടുക്കുകയാണെങ്കിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം തന്നെ മാറ്റി വെക്കണമെന്നായിരുന്നു തീരുമാനം. ബി.ആർ.എസ് ബി.ജെ.പിയുടെ ബി ടീമാണ്. അത്തരം ഒരു പാർട്ടിയുമായി ഒരിക്കലും സഖ്യമുണ്ടാക്കാനോ, ചേർന്നിരിക്കാനോ സാധിക്കില്ലെന്നും രാഹുൽ കുട്ടിച്ചേർത്തു.

“തെലങ്കാനയിൽ ബി.ജെ.പി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇക്കുറി തെരഞ്ഞെടുപ്പ് പോരാട്ടം ബി.ജെ.പിയുടെ ബിടീമായ ബി.ആർ.എസും കോൺഗ്രസും തമ്മിലായിരിക്കും. കർഷക ബില്ലിനെതിരെ കോൺഗ്രസ് നിലനിന്നപ്പോൾ ബി.ആർ.എസും കെ.സി.ആറും ബി.ജെ.പിക്ക് അനുകൂലമായാണ് പ്രവർത്തിച്ചത്. മോദി എന്താണോ ആഗ്രഹിക്കുന്നത് അത് നിങ്ങളുടെ മുഖ്യമന്ത്രി നടത്തുന്നുണ്ട്. കാരണം കെ.സി.ആറിന്‍റെ നിയന്ത്രണം മോദിയുടെ കൈകളിലാണ്. കെ.സി.ആറിന്‍റെ അഴിമതികൾ മോദിയുടെ അനുഗ്രഹത്തോടെയാണ്” – രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

അതേസമയം, ബി.ആർ.എസ് ഒരു പാർട്ടിയുടെയും ബിടീം അല്ലെന്നും പാവങ്ങൾക്ക് വേണ്ടിയുള്ള പാർട്ടിയാണെന്നും തെലങ്കാന ധനകാര്യ മന്ത്രി ടി. ഹരീഷ് റാവു പറഞ്ഞു. ബി.ജെ.പിയുടെ അനീതികളിൽ നിന്നും രാജ്യത്തെ രക്ഷിക്കാനാണ് ബി.ആർ.എസ് ഉടലെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരത്തിൽ നിന്നും ജനങ്ങൾ കോൺഗ്രസിനെ ഒഴിവാക്കിയത് അഴിമതിയുടെ പര്യായമായി പാർട്ടി മാറിയത് കൊണ്ടാണെന്നും റാവു ആരോപിച്ചു.

2007ൽ കോൺഗ്രസ് ആന്ധ്രപ്രദേശിൽ അധികാരത്തിലിരുന്ന കാലയളവിൽ ഭൂരഹിതരായവർക്ക് ഭൂമി നൽകണമെന്ന ആവശ്യവുമായി ഇടത് പാർട്ടികൾ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ ഖമ്മമിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്. കോൺഗ്രസിന്‍റെ പൊള്ളയായ വാക്കുകൾ ജനം ഇനി സ്വീകരിക്കില്ലെന്നും റാവു കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോ​ലീ​സ് വാ​ഹ​നം ക​ട്ട​പ്പു​റ​ത്ത്; അ​ടൂ​രി​ലെ ക്ര​മ​സ​മാ​ധാ​ന​പാ​ല​നം അ​വ​താ​ള​ത്തി​ൽ

Next Post

ക്ഷേത്രത്തിന് സമീപം അറുത്തുമാറ്റിയ എരുമയുടെ തല; പ്രായപൂർത്തിയാകാത്ത ആളടക്കം രണ്ടു പേർ അറസ്റ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ക്ഷേത്രത്തിന് സമീപം അറുത്തുമാറ്റിയ എരുമയുടെ തല; പ്രായപൂർത്തിയാകാത്ത ആളടക്കം രണ്ടു പേർ അറസ്റ്റിൽ

ക്ഷേത്രത്തിന് സമീപം അറുത്തുമാറ്റിയ എരുമയുടെ തല; പ്രായപൂർത്തിയാകാത്ത ആളടക്കം രണ്ടു പേർ അറസ്റ്റിൽ

ത​െൻറ ജീവനെടുക്കാൻ സി.പി.എം വിചാരിക്കാൻ നടക്കില്ലെന്ന് കെ. സുധാകരൻ

സി.പി.എം ആറു തവണയെങ്കിലും കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് കെ. സുധാകരന്‍

മണിപ്പൂർ സംഘർഷം: സംസ്ഥാന സർക്കാറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി

മണിപ്പൂർ സംഘർഷം: സംസ്ഥാന സർക്കാറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി

സഹകരണ സംഘങ്ങൾക്കുള്ള കേന്ദ്രബൈലോ അംഗീകരിക്കാത്തത് കളളപ്പണ ഇടപാടിന് വേണ്ടിയെന്ന് കെ. സുരേന്ദ്രൻ

സഹകരണ സംഘങ്ങൾക്കുള്ള കേന്ദ്രബൈലോ അംഗീകരിക്കാത്തത് കളളപ്പണ ഇടപാടിന് വേണ്ടിയെന്ന് കെ. സുരേന്ദ്രൻ

സമസ്‌ത മുശാവറ അംഗം വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്ല്യാർ അന്തരിച്ചു

സമസ്‌ത മുശാവറ അംഗം വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്ല്യാർ അന്തരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In