ആയഞ്ചേരി> സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം) കേന്ദ്ര മുശാവറ അംഗവും ഇസ്ലാമിക പണ്ഡിതനുമായ വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്ല്യാർ (82) അന്തരിച്ചു. മൂന്നു പതിറ്റാണ്ടുകാലത്തോളമായി സമസ്ത കേന്ദ്ര മുശാവറ അംഗമാണ്.ചെക്യാട് മുണ്ടോളി പള്ളി, കുഞ്ഞിപ്പള്ളി മഖ്ദൂമിയ കോളജ്, മാറക്കൽ ജുമാമസ്ജിദ് എന്നിവിടങ്ങളിൽ മുദരിസായി പ്രവർത്തിച്ചിട്ടുണ്ട്.
വില്യാപ്പള്ളി മുസ്ലിം ജമാഅത്തിന്റെ രക്ഷാധികാരിയായിരുന്നു. ഭാര്യ: ഇടവംതോടി അയിഷു. മക്കൾ: മുനീർ (ദുബായ്), സൈനബ, സാജിദ, ത്വാഹിറ, ഹാജറ. മരുമക്കൾ: അബൂബക്കർ മലോൽ, അബ്ദുൾ ഗഫൂർ, അബ്ദുൾ ഹക്കീം, റിയാസ്, ഹാജറ. സഹോദരങ്ങൾ: സൂപ്പി, ഹസൈനാർ, മൊയ്തീൻ, മൂസ ഹാജി, അബ്ദുള്ള, കുഞ്ഞാമി, ബിയ്യാത്തു.