വാട്‌സ്ആപ്പ് ഈ വര്‍ഷം പുത്തന്‍ ഫീച്ചറുകള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതില്‍ ഒട്ടും പിറകിലേക്ക് പോകുന്നില്ല. കഴിഞ്ഞ കുറേ നാളുകളിലായി അതിന്റെ ലേഔട്ടില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്ന വാട്‌സ്ആപ്പ് ഇപ്പോള്‍ ചാറ്റ് ഹിസ്റ്ററി കൈമാറുന്നതിനും പുതിയ സംവിധാനം എത്തിച്ചിരിക്കുകയാണ്.
പുതിയ ഫോണുകള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ വാട്‌സ്ആപ്പ് ചാറ്റുകള്‍ കൈമാറ്റം ചെയ്യുന്നതിനായി ക്ലൗഡ് അല്ലെങ്കില്‍ ബാക്ക്അപ്പ് സംവിധാനങ്ങളെയാണ് ആശ്രയിക്കുക. ഇതിനായി കുറച്ചധികം സമയം നഷ്ടപ്പെടുന്നു. ഇപ്പോള്‍ ഇതിന് പരിഹാരമായാണ് വാട്‌സ്ആപ്പ് ചാറ്റ് കൈമാറുന്നതിനായി ക്യൂആര്‍ കോഡ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ സംവിധാനം കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവുമായിരിക്കും എന്നുമാത്രമല്ല വലിയ മീഡിയ ഫയലുകള്‍ ഉള്‍പ്പെടെയുള്ളവ ക്യൂആര്‍ കോഡ് സംവിധാനത്തിലൂടെ കൈാറ്റം ചെയ്യാമെന്നത് സവിശേഷതയാണ്.
ക്യൂആര്‍ കോഡ് സംവിധാനം എങ്ങനെ ഉപയോഗിക്കാം
ചാറ്റ് ഹിസ്റ്ററി കൈമാറ്റം ചെയ്യപ്പെടേണ്ട
ഫോണുകളിലെ വാട്‌സ്ആപ്പ് തുറക്കുക
പുതിയ ഫോണില്‍ സെറ്റിങ്‌സില്‍ നിന്ന് ചാറ്റ്, ചാറ്റ് ഹിസ്റ്ററി ട്രാന്‍സ്ഫര്‍ എന്നത് ക്ലിക്ക് ചെയ്യുക.
പഴയഫോണില്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. തുടര്‍ന്ന് ചാറ്റ് ഹിസ്റ്ററി
ട്രാന്‍സ്ഫര്‍ ആരംഭിക്കും.