തിരുവനന്തപുരം> സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രതികരണ സംവിധാനങ്ങളുടെ ക്ഷമത വിലയിരുത്തുന്നതിനായി റവന്യു മന്ത്രി കെ രാജന് ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കുന്നു. ഇന്ന് വൈകീട്ട് 5 മണിക്ക് ലാന്റ് റവന്യു കമീഷണറേറ്റിലാണ് യോഗം ചേരുന്നത്. ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍, ,ആര്‍ഡിഓ, തഹസില്‍ദാര്‍ എന്നീ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.