കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ പതാകയെ അപമാനിച്ച വിദേശികള്‍ക്കെതിരെ നടപടിയെടുക്കാന്‍ രാജ്യത്തെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് നിര്‍ദേശം നല്‍കി. ആഭ്യന്തര മന്ത്രാലയത്തിന് പുറമെ വിദേശകാര്യ മന്ത്രാലയത്തോടും അന്വേഷണത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്
സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടികള്‍. കുവെത്തിന്റെ ദേശിയ പതാക ഒരാള്‍ ചവിട്ടിത്തേയ്ക്കുന്നതും പിന്നീട് പതാകയ്ക്ക് തീ കൊളുത്തുന്നതും ഈ വീഡിയോ ദൃശ്യങ്ങളിലുണ്ട്. സോഷ്യല്‍ മീഡിയയില്‍ പരക്കെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെ ഈ വീഡിയോയ്ക്ക് അധികൃതരുടെ ഭാഗത്തു നിന്നും നടപടികള്‍ കൂടി വരുന്നത്.