ദില്ലി: ഭാര്യയെ അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ നിര്‍ബന്ധിച്ചതിന് ഭര്‍ത്താവിനെതിരെ കേസ്. പോണ് താരങ്ങളെ പോലെ വസ്ത്രം ധരിക്കാന്‍ ഭാര്യയെ നിര്‍ബന്ധിച്ചതായും ഭാര്യ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഡല്‍ഹിയിലാണ് സംഭവം. ഭര്‍ത്താവിനെതിരെ 30കാരിയാണ് പരാതി നല്‍കിയത്. ഭര്‍ത്താവ് പോണിന് അടിമയാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ ഭര്‍ത്താവ് നിരന്തരം നിര്‍ബന്ധിക്കുന്നതായും പോണ് താരങ്ങളെ പോലെ വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടതായും യുവതി ആരോപിക്കുന്നു. 2020ലാണ് ഇരുവരുടെയും വിവാഹം നടന്നത്. സ്ത്രീധനം ചോദിച്ച് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നതായും പോലീസ് പറയുന്നു.