കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കോട്ടയം അയ്മനത്തെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെള്ളം കയറി. ആശുപത്രിയിലെ ഉപകരണങ്ങള്‍ സമീപത്തെ കല്ലുങ്കത്ര പള്ളിയിലേക്ക് മാറ്റി. നാളെ മുതല്‍ ആശുപത്രി കല്ലുങ്കത്ര പള്ളിയില്‍ പ്രവര്‍ത്തിക്കും. പള്ളിയുടെ ഓഡിറ്റോറിയം ആശുപത്രി പ്രവര്‍ത്തിക്കാനായി തുറന്നു കൊടുത്തു. സ്ഥിരമായി വെള്ളം കയറുന്ന പ്രദേശത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.












