തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ ഇതുവരെ എട്ട് മരണമുണ്ടായതായി ദുരന്ത നിവാരണ അതോറിറ്റി. രണ്ട് വീടുകള്‍ പൂര്‍ണമായും 135 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. 48ക്യാമ്പുകളിലായുള്ളത് 886 പേരാണുള്ളത്. പത്തനംതിട്ടയില്‍ 23ഉം കോട്ടയത്ത് 15ഉം ക്യാമ്പുകളുണ്ട്. തൃശൂരില്‍ ആകെ മൂന്നു ക്യാമ്പുകളാണുള്ളത്. 15 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ജില്ലയില്‍ മൂന്നു വീടുകള്‍ മുഴുവനായും 51 ഭാഗികമായും തകര്‍ന്നു. ഇന്ന് രാത്രി സംസ്ഥാനത്തെ 14 ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.