തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7 പേര് പനി ബാധിച്ച് മരിച്ചു. എച്ച്1എന്‍1 ബാധിച്ചതിനെ തുടര്‍ന്ന് 3 പേര് മരിച്ചു, എലിപ്പനി ബാധിച്ച് 2 പേര് മരിച്ചു. 3 പേര് മരിച്ചത് ഡെങ്കിപ്പനി കാരണമെന്ന് സംശയം. 10594 പേര് ഇന്ന് പനിക്ക് ചികിത്സ തേടി. 56 പേര്‍ക്ക് ഡെങ്കിപ്പനിയും 16 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ജൂണ്‍ 13 മുതല്‍ പതിനായിരം കടന്ന പ്രതിദിന പനിരോഗികളുടെ എണ്ണം പന്ത്രണ്ടായിരത്തിന് മുകളില്‍ തുടരുകയാണ്. ഒരാഴ്ച്ചയ്ക്കിടെ സംസ്ഥാനത്താകെ പനി ബാധിച്ചത് തൊണ്ണൂറായിരം പേര്‍ക്കാണ്. ചിക്കന്‍പോക്സും വ്യാപിക്കുകയാണ്.