മുംബൈ : വ്യാപാര ആഴ്ചയുടെ അവസാനദിനത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. ഇതോടെ തുടര്‍ച്ചയായി നാലാം ദിവസവും വിപണി നഷ്ടത്തിലായി. നിഫ്റ്റി 17,600ന് താഴെയെത്തി. സെന്‍സെക്സ് 564 പോയന്റ് താഴ്ന്ന് 58,900ലും നിഫ്റ്റി 160 പോയന്റ് നഷ്ടത്തില്‍ 17,596ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പും ബോണ്ട് ആദായത്തിലെ വര്‍ധനവും നിക്ഷേപകരെ ഓഹരി വിപണിയില്‍ നിന്ന് തല്‍ക്കാലം മാറിനില്‍ക്കാന്‍ പ്രേരിപ്പിച്ചു. ബജാജ് ഫിന്‍സര്‍വ്, ടെക് മഹീന്ദ്ര, ഐഷര്‍ മോട്ടോഴ്സ്, അദാനി പോര്‍ട്സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. ഐടിസി, ബിപിസിഎല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. ബിഎഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.