വടക്കഞ്ചേരി: പാലക്കാട് വടക്കഞ്ചേരിയില്‍ സര്‍വീസ് റോഡിന്റെ മധ്യഭാഗം പൊട്ടിത്തകര്‍ന്നു. വടക്കഞ്ചേരി തങ്കം തിയേറ്റര്‍ ജംഗ്ഷനില്‍ സര്‍വ്വീസ് റോഡാണ് തകര്‍ന്നത്. വ്യാഴാഴ്ച പകല്‍ 12 മണിയോടുകൂടി റോഡിന്റെ അടിയില്‍ നിന്നും വെള്ളം പൊങ്ങി വന്‍ ശബ്ദത്തോടുകൂടി പൊട്ടിത്തകരുകയായിരുന്നു. തകര്‍ന്നതിന്റെ സമീപം വിണ്ടു കീറിയിട്ടുമുണ്ട്. തകര്‍ന്ന റോഡിന്റെ ഭാഗത്തുനിന്നും ശക്തിയായി വെള്ളം പുറത്തോട്ട് വന്നുകൊണ്ടിരുന്നു. കരാര്‍ കമ്പനി ഈ ഭാഗത്ത് ബാരിക്കേട് വച്ച് ഗതാഗതം ഭാഗികമായി തിരിച്ചിട്ടുണ്ട്. മഴ ആരംഭിച്ചതോടെ വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയില്‍ വന്‍ തകര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്.